സബര്‍മതിയിലെ സന്ദര്‍ശക ബുക്കില്‍ മോദിക്കുളള നന്ദി; മഹാത്മഗാന്ധിയെ പരാമര്‍ശിക്കാതെ ട്രംപ്

സബര്‍മതിയിലെ സന്ദര്‍ശക ബുക്കില്‍ മോദിക്കുളള നന്ദി; മഹാത്മഗാന്ധിയെ പരാമര്‍ശിക്കാതെ ട്രംപ്

'മനോഹരമായ യാത്രയൊരുക്കിയതിന് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് നന്ദി'യെന്ന് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക ബുക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഹാത്മഗാന്ധിയുടെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാതെയാണ് മോദിക്ക് നന്ദി പറഞ്ഞിരിക്കുന്നത്. സബര്‍മതിയിലെത്തുന്നവര്‍ ഗാന്ധിജിയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചുമാണ് സാധാരണ എഴുതാറുള്ളത്.

ആശ്രമത്തില്‍ പതിനഞ്ച് മിനിറ്റ് നേരമാണ് ഡോണള്‍ഡ് ട്രംപ് ചിലഴിച്ചത്. ആശ്രമത്തിലെ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനും ഭാര്യ മെലാനിയക്കും വിശദീകരിച്ചു കൊടുത്തു. വരാന്തയില്‍ വച്ചിരുന്ന ചര്‍ക്കയില്‍ നൂല്‍നൂറ്റ് നോക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവര്‍ക്കും അതിന് കഴിഞ്ഞില്ല. ആശ്രമത്തിലുള്ളവര്‍ നൂല്‍ നൂല്‍ക്കുന്നത് വിശദീകരിച്ചു കൊടുത്തു. അതിന് ശേഷം ഇരുവരും വീണ്ടും ശ്രമിച്ചു.

റോഡ് ഷോയാണ് സബര്‍മതി ആശ്രമത്തിലേക്ക് ട്രംപ് എത്തിയത്. സബര്‍മതിയിലെ സന്ദര്‍ശനത്തിന് ശേഷം നമസ്‌തേ ട്രംപ് പരിപാതിയിലേക്കാണ് പോയത്.

Related Stories

No stories found.
logo
The Cue
www.thecue.in