ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തില്‍ പ്രതിക്ക് 22 വര്‍ഷം തടവ്; കുസലില്ലാതെ വിധി കേട്ട ഡെറിക് ഫ്‌ളോയിഡിന്റെ കുടുംബത്തോട് പറഞ്ഞത്

ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തില്‍ പ്രതിക്ക് 22 വര്‍ഷം തടവ്; കുസലില്ലാതെ വിധി കേട്ട ഡെറിക് ഫ്‌ളോയിഡിന്റെ കുടുംബത്തോട് പറഞ്ഞത്
Published on

മിനിയാപോളിസ്: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതി ഡെറിക് ഷൗവിന് 22 വര്‍ഷം തടവ്. ലോകമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ക്കും വംശീയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം വീണ്ടും തുടക്കം കുറിച്ചിരുന്നു.

മിനിയോപോളിസ് കോടതിയില്‍ വെച്ച് വിധി കേട്ട പ്രതി ഫ്‌ളോയിഡിന്റെ കുടുംബത്തോട് മരണത്തില്‍ അനുശോചനം അറിയിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. കുടുംബത്തോടോ കോടതിയോടോ മാപ്പ് പറയാന്‍ പ്രതി തയ്യാറായില്ല.

ഈ വിധി നിങ്ങള്‍ വിശ്വാസത്തെയും അധികാര സ്ഥാനത്തെയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ്ജ് ഫ്‌ളോയിഡിനോട് കാണിച്ച ക്രൂരതയുടെ അടിസ്ഥാനത്തിലുമാണെന്ന് ജഡ്ജായ പീറ്റര്‍ കാഹില്‍ പറഞ്ഞു. കൂസലില്ലാതെയാണ് കാഹിലിന്റെ വാക്കുകള്‍ ഡെറിക് ഷൗവിന്‍ കേട്ടത്.

സമ്മര്‍ദ്ദമേറിയ വിചരാണയ്ക്കിടയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഏഴുവയസുകാരിയായ മകളുടെ ശബ്ദ സന്ദേശവും, ഡെറികിന്റെ അമ്മയുടെ വാക്കുകളും കോടതി കേട്ടു. ഇതിനൊടുവിലായിരുന്നു വിധി പ്രഖ്യാപനം.

അമേരിക്കയുടെ വംശീയ അനുരഞ്ജനത്തിലേക്കുള്ള ചരിത്രപരമായ നടപടിയാണിതെന്ന് ഫ്‌ളോയിഡിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ആന്‍ഡ്രോയിഡ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വിധിയെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നു.

ഫ്‌ളോയിഡിന്റെ കുടുംബം ആഗ്രഹിച്ച ശിക്ഷ ലഭിച്ചില്ലെങ്കിലും ഉത്തരവാദിത്തമുള്ള വിധിയാണെന്ന് പൗരവകാശ പ്രവര്‍ത്തകരും അഭിപ്രായപ്പെട്ടു.

അതേ സമയം ആറ് ആഴ്ചത്തെ വിചാരണയുമായി ബന്ധപ്പെട്ട നടപടികള്‍ സാക്ഷ്യപ്പെടുത്താന്‍ ഡെറിക് വിസമ്മതിച്ചു.

മാസ്‌ക് മാറ്റിയതിന് ശേഷം ഫ്‌ളോയിഡിന്റെ കുടുംബത്തോട് അനുശോചനം അറിയിക്കാന്‍ താത്പര്യപ്പെടുന്നു എന്ന് മാത്രമാണ് ഡെറിക് പറഞ്ഞത്. ചില നിയമപരമായ വിഷയങ്ങല്‍ കാരണം ഇപ്പോള്‍ എനിക്ക് പൂര്‍ണമായ പ്രസ്താവന നല്‍കാന്‍ സാധിക്കില്ലെന്നും ഡെറിക് കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നും, അത് താത്പര്യമുണര്‍ത്തുന്നതായിരിക്കുമെന്നും ഡെറിക് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in