അറസ്റ്റിലായ വികാസ് ദുബൈയെ വെടിവെച്ചുകൊന്നു ; രക്ഷപ്പെടാന്‍ ശ്രമിക്കവെയെന്ന് യുപി പൊലീസ്

അറസ്റ്റിലായ വികാസ് ദുബൈയെ വെടിവെച്ചുകൊന്നു ; രക്ഷപ്പെടാന്‍ ശ്രമിക്കവെയെന്ന് യുപി പൊലീസ്

ഉത്തര്‍പ്രദേശില്‍ എട്ട് പോലീസുകാരെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ കൊടും കുറ്റവാളി വികാസ് ദുബൈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഉത്തര്‍ പ്രദേശ് പൊലീസ്. വികാസ് ദുബൈ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയിന്‍ ക്ഷേത്രപരിസരത്തുനിന്നാണ് ഇയാള്‍ പിടിയിലായത്.യുപി സ്‌പെഷ്യല്‍ ടാസ്‌ക്‌ ഫോഴ്‌സാണ് അറസ്റ്റ് ചെയ്തതത്. തുടര്‍ന്ന് ഉത്തര്‍പ്രദേശിലേക്കുള്ള യാത്രാ മധ്യേ വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് വാഹനം കാണ്‍പൂരില്‍ മറിഞ്ഞു. തുടര്‍ന്ന് വികാസ് ദുബൈ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിക്കുന്നു. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കുണ്ട്. സ്വന്തം കാറില്‍ മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ട ദുബൈ ഉജ്ജയിന്‍ ക്ഷേത്രത്തിലെത്തുകയായിരുന്നു. ഇവിടെ 250 രൂപയുടെ പ്രത്യേക ടിക്കറ്റ് എടുത്തു, പൂജയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ കടക്കാരന്‍ ദുബൈയെ തിരിച്ചറിഞ്ഞ് പരിസരത്തുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം ക്ഷേത്ര പരിസരത്തെത്തി. ദര്‍ശനം കഴിഞ്ഞ് പുറത്തെത്തുമ്പോള്‍ പിടികൂടുകയുമായിരുന്നുവെന്നും യുപി പൊലീസ് അറിയിച്ചു. കാണ്‍പൂരില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ 8 പൊലീസുകാരെ കൊലപ്പെടുത്തി ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in