മിണ്ടാൻ പേടിച്ച് എംഎൽഎമാർ; കൂടുതൽ സംസാരിച്ചാൽ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യു.പി ബിജെപി എംഎൽഎ

മിണ്ടാൻ പേടിച്ച് എംഎൽഎമാർ; കൂടുതൽ സംസാരിച്ചാൽ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യു.പി ബിജെപി എംഎൽഎ

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് സീതാപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ രാകേഷ് റാത്തോർ. കൂടുതൽ വിമർശനങ്ങൾ ഉന്നയിച്ചാൽ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുമെന്നും രാകേഷ് രാത്തോർ പറഞ്ഞു.

കൊവിഡ് കേസുകൾ കൂടുമ്പോഴും എന്തുകൊണ്ടാണ് കൂടുതൽ ഓക്സിജൻ ബെഡുകൾ എത്തിക്കാത്തത്?, എന്തുകൊണ്ടാണ് സീതാപൂരിലെ ട്രോമ സെന്റർ പ്രൊജക്ട് പ്രവർത്തിക്കാത്തത്?, തുടങ്ങിയ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് കൂടുതൽ സംസാരിച്ചാൽ ഞങ്ങൾ എംഎൽഎമാർക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

ലോക്ക്ഡൗൺ എന്തുകൊണ്ടാണ് കൃത്യമായി നടപ്പിലാക്കാത്തത് എന്ന ചോദ്യത്തിനും അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തി. എം.എൽ.എ ആയിരുന്നിട്ട് കൂടിയും താങ്കൾ രാജ്യദ്രോഹക്കുറ്റത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ആരെങ്കിലും സംസാരിച്ചാൽ അവർ അങ്ങനെ ചെയ്യാൻ സാധ്യതയുണ്ട് എന്നായിരുന്നു രാകേഷ് റാത്തോറിന്റെ മറുപടി.

റാത്തോറിന്റെ പരാമർശം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ച ആർ.എസ്.എസ് നേതാവിന്റെ കുടുംബം തങ്ങളുടെ കാറിൽ നിന്ന് മോദിയുടെ ചിത്രം വലിച്ചു കീറി കളഞ്ഞതും വലിയ വാർത്തയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in