‘ഉന്നാവോ പിന്നില്‍ ബിജെപി എംഎല്‍എ’, ആസൂത്രിതമായ അപകടമെന്നും പെണ്‍കുട്ടിയുടെ അമ്മ 

‘ഉന്നാവോ പിന്നില്‍ ബിജെപി എംഎല്‍എ’, ആസൂത്രിതമായ അപകടമെന്നും പെണ്‍കുട്ടിയുടെ അമ്മ 

ഉത്തര്‍പ്രദേശ് ഉന്നാവോ അപകടം ആസൂത്രിതമാണെന്നും പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുകയാണ് കുല്‍ദീപ് സിംഗ് സെങ്കാര്‍. ഒരു വര്‍ഷമായി ജയിലിലാണ് എം എല്‍ എ.

എംഎല്‍എയാണ് അപടകടത്തിന് പിന്നില്‍. ജയിലലിലാണെങ്കിലും കൈയ്യില്‍ ഫോണുണ്ട്. ഇത് ചെയ്യിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് നീതി വേണമെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.   

ഞായറാഴ്ചയാണ്പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാറില്‍ ലോറിയിടച്ചത്. പരാതിക്കാരിയായ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ അമ്മായിയും സഹോദരിയുമാണ് മരിച്ചത്. റായ്ബറേലി ജില്ലാ ജയിലിലുള്ള യുവതിയുടെ അമ്മാവനെ കാണാന്‍ പോകുന്നവഴിയാണ് അപകടമുണ്ടായത്.

ഉച്ചയോടെ അടോറ ഔട്ട്പോസ്റ്റിന് സമീപത്തായിരുന്നു അപകടം. ഇടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രക്കിന്റെ ഉടമയും ഡ്രൈവറും അറസ്റ്റിലായെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികളാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

2017ല്‍ ജോലി തേടി ബന്ധുവിനൊപ്പം വീട്ടിലെത്തിയ പെണ്‍കുട്ടിയെ എംഎല്‍എ പീഡിപ്പിച്ചെന്നാണ് കേസ്. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in