'എന്തിന് കുഞ്ഞിനെ കൊല്ലണം, ദത്ത് നല്‍കിക്കൂടെ'; ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട അവിവാഹിതയോട് ഹൈക്കോടതി

'എന്തിന് കുഞ്ഞിനെ കൊല്ലണം, ദത്ത് നല്‍കിക്കൂടെ'; ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട അവിവാഹിതയോട് ഹൈക്കോടതി

പങ്കാളിയുമായി വേര്‍പിരിഞ്ഞതിനാല്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അവിവാഹിതയോട് കുഞ്ഞിനെ ദത്തായി നല്‍കിക്കൂടേ എന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യം. രണ്ട് ദിവസത്തിനുള്ളില്‍ ഗര്‍ഭം 24 ആഴ്ച പൂര്‍ത്തിയാകാനിരിക്കെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 20 വയസ്സുകാരി കോടതിയിലെത്തിയത്.

കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നതെന്നും ദത്തെടുക്കാന്‍ ആളുകള്‍ ക്യൂവിലാണെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 24 ആഴ്ചയായി ഈ കുഞ്ഞിനെ പെണ്‍കുട്ടി ഉദരത്തില്‍ വഹിക്കുന്നു. കുറച്ചുനാള്‍ കൂടി എന്തുകൊണ്ടു പറ്റില്ലെന്ന് കോടതി ചോദിച്ചു. ഗര്‍ഭകാലത്തെ സുപ്രധാനസമയം കുഞ്ഞ് പിന്നിട്ടു. ഒരു കുഞ്ഞിനെ കൊല്ലാന്‍ നിലവിലെ നിയമം അനുവധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയല്ലെന്നും തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഹര്‍ജിയില്‍ കോടതി അന്തിമവിധി പറഞ്ഞിട്ടില്ല. വിഷയത്തില്‍ വിദഗ്ധരുടെ അഭിപ്രായം കോടതി തേടിയേക്കുമെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in