കര്‍ഷക ക്ഷേമത്തിനായി സെസ്; പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ

കര്‍ഷക ക്ഷേമത്തിനായി സെസ്; പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ

കര്‍ഷക ക്ഷേമപദ്ധതികള്‍ക്കായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പെട്രോളിന് ലിറ്ററിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കാനാണ് ബജറ്റില്‍ നിര്‍ദേശം. എന്നാല്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല.

സ്വര്‍ണം, വെള്ളി കട്ടികള്‍ക്ക് 2.5 ശതമാനമാണ് സെസ് ഈടാക്കുക. മദ്യത്തിന് 100 %, ക്രൂഡ് പാം ഓയില്‍- 17.5%, 20% സോയാബീന്‍, സൂര്യകാന്തി എണ്ണ-20 %, ആപ്പിള്‍-35 %, കല്‍ക്കരി, ലിഗ്‌നൈറ്റ്-1.5 %, യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം-5 %, പയര്‍-40 %, കാബൂളി കടല-30%, ബെംഗാള്‍ കടല-50%, പരിപ്പ് -20%, പരുത്തി-5 % എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് തീരുവ കുറച്ചതിനാല്‍ ഇതില്‍ ഭൂരിഭാഗം വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന സെസ് ഉപഭോക്താവിനെ നേരിട്ട് ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഷക ക്ഷേമത്തിനായി സെസ്; പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ
കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; ക്ഷേമ പദ്ധതികള്‍ക്ക് 75,060 കോടി രൂപ

Union Budget 2021 Govt proposes agri cess on petrol, diesel

Related Stories

No stories found.
logo
The Cue
www.thecue.in