കേന്ദ്ര ബജറ്റ്: ദേശീയപാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി

കേന്ദ്ര ബജറ്റ്: ദേശീയപാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി, കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി

കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ദേശീയ പാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 600 കിലോ മീറ്റര്‍ മുബൈ-കന്യാകുമാരി പാതയും, മധുര-കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. ഇതിനായി 1957 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്കായുള്ള വിഹിതം കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 ശതമാനത്തിന്റെ വര്‍ധനവുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. ചരിത്രത്തിലാദ്യമായി രാജ്യത്ത് പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇതിനായി ടാബുമായാണ് നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. എം.പിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in