ഒമ്പത് ദിവസവും കളർ കോഡ്, ലംഘിച്ചാൽ പിഴ; വിചിത്ര ഉത്തരവുമായി യൂണിയൻ ബാങ്ക്

ഒമ്പത് ദിവസവും കളർ കോഡ്, ലംഘിച്ചാൽ പിഴ; വിചിത്ര ഉത്തരവുമായി യൂണിയൻ ബാങ്ക്

Published on

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ജീവനക്കാർക്ക് ഡ്രസ്സ് കോഡ് ഏർപ്പെടുത്തി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സർക്കുലർ. ഒമ്പത് ദിവസവും ധരിക്കേണ്ടുന്ന നിറങ്ങൾ അടക്കമാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

നിർദ്ദേശിച്ചപ്രകാരം എല്ലാവരും ഡ്രസ്സ് ധരിച്ചെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി എല്ലാ ദിവസവും ജീവനക്കാരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തയക്കണം എന്നും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്. ഇതിനുപുറമെ കോഡ് പ്രകാരമുള്ള നിറം ധരിച്ചെത്തിയില്ലെങ്കിൽ 200 രൂപ പിഴയായി നൽകണം. ആഘോഷങ്ങളോടനുബന്ധിച്ച് ഇൻഡോർ ഗെയിംസുകൾ സംഘടിപ്പിക്കാനുള്ള നിർദ്ദേശവും ഉത്തരവിലുണ്ട്. ഇത്തരത്തിലുള്ള വിചിത്ര സർക്കുലറിനെതിരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ രംഗത്തെത്തി.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സെൻട്രൽ ഓഫീസിൽ നിന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്കിൽ ഏതെങ്കിലും ഒരു മതാചാരപ്രകാരം നിർദ്ദേശങ്ങൾ നൽകിയത് ജീവനക്കാരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

logo
The Cue
www.thecue.in