മാധ്യമ പ്രവര്‍ത്തകരെ അവരുടെ എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്; മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ യുഎന്‍

മാധ്യമ പ്രവര്‍ത്തകരെ അവരുടെ എഴുത്തിന്റെയും ട്വീറ്റിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്; മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ യുഎന്‍

ഫാക്ട് ചെക്കിംഗ് മാധ്യമമായ ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. ഭീഷണിയൊന്നും ഇല്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് യു.എന്‍ വക്താവ് വ്യക്തമാക്കി.

ലോകത്തിലെവിടെയായാലും മാധ്യമപ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ ഭീഷണിയോ ഭയമോ കൂടാതെ സംസാരിക്കാന്‍ കഴിയണം. മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ എഴുതുന്നതിന്റെയും ട്വീറ്റ് ചെയ്യുന്നതിന്റെയും പറയുന്നതിന്റെയും പേരില്‍ ജയിലിലടയ്ക്കപ്പെടാന്‍ പാടില്ല,' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ ചുമത്തിയത്. ജൂണ്‍ 19ന് രാത്രി 11 മണിക്കായിരുന്നു സുബൈര്‍ ട്വീറ്റ് ചെയ്തത്. ഇത് കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ അദ്ദേഹത്തിനെതിരെ കേസെടുത്തുവെന്നാണ് എഫ്.ഐ.ആര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്.

ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ പേരിലുള്ള ഒരാളുടെ പരാതിയിലാണ് കേസ്. എന്നാല്‍ പരാതിക്ക് കാരണമായ ട്വീറ്റില്‍ പ്രശ്നമൊന്നുമില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റൊരു ട്വീറ്റില്‍ മതവിദ്വേഷം വ്രണപ്പെടുത്തുന്ന ഉള്ളടക്കം കണ്ടതിനാലാണ് അറസ്റ്റെന്നാണ് പൊലീസ് വാദം.

Related Stories

No stories found.
logo
The Cue
www.thecue.in