മമ്മൂട്ടിയുടെ വോട്ട് തേടി ഉമാ തോമസ്

മമ്മൂട്ടിയുടെ വോട്ട് തേടി ഉമാ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിന് ആശംസകൾ നൽകി മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയാണ് ഉമാ തോമസ് വോട്ടഭ്യർത്ഥന നടത്തിയത്.

ഉമാ തോമസിന് കൂടെ എം. പി ഹൈബി ഈഡനും, രമേശ് പിഷാരടിയും മമ്മൂട്ടിയെ കാണാനുണ്ടായിരുന്നു. തൃക്കാക്കരയിലെ വോട്ടറാണ് മമ്മൂട്ടി. എക്കാലത്തും മമ്മൂട്ടി പി.ടി ക്ക് പൂർണ പിന്തുണ നൽകിയ പോലെ തനിക്കും നൽകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. പി. ടി. തോമസിന്റെ എല്ലാ സുഹൃത്തുക്കളെയും കാണാൻ ശ്രമിക്കുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

ഇന്ന് കാലത്ത് ലീലാവതി ടീച്ചറെയും സാനുമാഷിനെയും കാണുവാനും ഉമാ തോമസ് പോയിരുന്നു. പി.ടി തോമസിന് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടിവെക്കാൻ പണം നൽകിയ പതിവ് തെറ്റിക്കാതെ ഉമാ തോമസിനും തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം കരുതിയാണ് ലീലാവതി ടീച്ചർ കാത്തിരുന്നത്.