'സഭയുടെ വോട്ട് ഉറപ്പ്'; കര്‍ദ്ദിനാള്‍ എത്തിയാല്‍ വീണ്ടും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുമെന്നും ഉമ തോമസ്

'സഭയുടെ വോട്ട് ഉറപ്പ്'; കര്‍ദ്ദിനാള്‍ എത്തിയാല്‍ വീണ്ടും നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കുമെന്നും ഉമ തോമസ്
Published on

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സിറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തി വൈദികരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

സഭയുടെ വോട്ട് തനിക്ക് ഉറപ്പാണെന്ന് സന്ദര്‍ശനത്തിന് ശേഷം ഉമാ തോമസ് പറഞ്ഞു. കര്‍ദ്ദിനാള്‍ എത്തിയാല്‍ വീണ്ടും എത്തി വോട്ടഭ്യര്‍ത്ഥിക്കുമെന്നും ഉമ തോമസ്.

നേരത്തെ നടന്‍ മമ്മൂട്ടി, ലീലാവതി ടീച്ചര്‍, സാനു മാഷ് എന്നിവരെ നേരില്‍ കണ്ടും ഉമ തോമസ് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു.

ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണം ഒരു യു.ഡി.എഫ് നേതാവും ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സി.പി.എം നേതാക്കള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.

സഭയുടെ ചിഹ്നമുള്ള ബാക്ക് ഡ്രോപ്പിന്റെ മുന്നിലിരുത്തി അവിടുത്തെ ഡയറക്ടറായ വൈദികനെയും വേദിയിലിരുത്തി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ മന്ത്രി പി.രാജീവാണ് സഭയെ ഇതിനകത്തേക്ക് വലിച്ചിഴച്ചതെന്നും വി.ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in