ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധം; യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്

ഇന്ധന നികുതി കുറക്കാത്തതില്‍ പ്രതിഷേധം; യുഡിഎഫ് എംഎല്‍എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്

ഇന്ധനനികുതി കുറക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക്. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെയും, സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫ് എം.എല്‍.എമാര്‍ സൈക്കിളില്‍ നിയമസഭയിലെത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ സൈക്കിളിലാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം എത്തിയത്. പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ സൈക്കിള്‍ യാത്ര നിയമസഭ വരെ നീണ്ടു. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളും പ്രതിനിധികളും സൈക്കിള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

സംസ്ഥാനം ഇന്ധനനികുതി കുറക്കാത്തത് ജനദ്രോഹ നടപടിയാണെന്ന് കാണിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കെ.ബാബു എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
The Cue
www.thecue.in