വിമതരെ അനുനയിപ്പിക്കാനായില്ല; മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന സൂചനയുമായി നേതാക്കള്‍

വിമതരെ അനുനയിപ്പിക്കാനായില്ല;  മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന സൂചനയുമായി നേതാക്കള്‍

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നീക്കം.

നിയമസഭ പരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന മന്ത്രി സഭാ യോഗത്തിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുക.

സഭയില്‍ മുന്നില്‍ രണ്ട് ഭൂരിപക്ഷം തങ്ങള്‍ക്ക് ഉണ്ടെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. ശിവസേനയില്‍ നിന്ന് താന്‍ പിന്നോട്ടില്ലെന്നും സേന നേതാവ് ബാലാസാഹേബ് താക്കറെയുടെ ഹിന്ദുത്വ ആശയവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നു ഷിന്‍ഡെ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരം പത്ത് മിനുറ്റ് വിമത നേതാക്കളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസാരിച്ചിരുന്നു. പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് താക്കറെ ഷിന്‍ഡെയോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി എന്‍.സി.പി നേതാവ് ശരദ് പവാറുമായും കമല്‍നാഥുമായും ഉദ്ധവ് താക്കറെ സംസാരിക്കും.

The Cue
www.thecue.in