'ഇന്ത്യ ഒരു രാഷ്ട്രീപാര്‍ട്ടിയുടെയും സ്വകാര്യസ്വത്തല്ല'; മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടാന്‍ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

'ഇന്ത്യ ഒരു രാഷ്ട്രീപാര്‍ട്ടിയുടെയും സ്വകാര്യസ്വത്തല്ല'; മഹാരാഷ്ട്ര സര്‍ക്കാരിനെ മറിച്ചിടാന്‍ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര സര്‍ക്കാരിന് മറിച്ചിടാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിയായ ദിവസം മുതല്‍ സര്‍ക്കാരിനെ മറിച്ചിടുമെന്ന് കേള്‍ക്കുന്നു. വെല്ലുവിളി തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ ചെയ്തു കാണിക്കണമെന്ന് ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു.

ഹിന്ദുത്വം എന്നത് മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ലെന്നും ഉദ്ധവ് താക്കറെ കളിയാക്കി. ശിവസേനയുടെ ഹിന്ദുത്വം അതല്ല. അതിന് മറ്റാരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ല. അനാവശ്യമായി സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നവര്‍ ശിവസേനയുടെ കരുത്തറിയുമെന്നും ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയില്‍ 25 വര്‍ഷം അധികാരത്തില്‍ തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in