'രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരം'; യു. പ്രതിഭ

'രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരം'; യു. പ്രതിഭ

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് പരസ്യമായി തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സി.പി.ഐ.എം എം.എല്‍.എ യു. പ്രതിഭ.

രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്നാണ് യു.പ്രതിഭ പറഞ്ഞത്.

ചെട്ടികുളങ്ങര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയില്‍ ഇരിക്കവെയാണ് എം.എല്‍.എ ഇക്കാര്യം പറഞ്ഞത്.

എല്ലാവരോടും സ്‌നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. അദ്ദേഹത്തിന് എല്ലാവരോടും കരുതലുണ്ട്. മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും യു. പ്രതിഭ എം.എല്‍. എ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in