'മുല്ലമാരെയും മാധ്യമപ്രവര്‍ത്തകരെയും വെടിവെച്ചുകൊല്ലണം'; വിദ്വേഷ പരാമര്‍ശത്തില്‍ കങ്കണയുടെ സഹോദരിയുടെ അക്കൗണ്ടിന് ട്വിറ്ററിന്റെ പൂട്ട്

'മുല്ലമാരെയും മാധ്യമപ്രവര്‍ത്തകരെയും വെടിവെച്ചുകൊല്ലണം'; വിദ്വേഷ പരാമര്‍ശത്തില്‍ കങ്കണയുടെ സഹോദരിയുടെ അക്കൗണ്ടിന് ട്വിറ്ററിന്റെ പൂട്ട്

കടുത്ത വിദ്വേഷ പരാമര്‍ശത്തിന്, ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേലിന്റെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. മുല്ലമാരെയും മാധ്യമപ്രവര്‍ത്തകരയെും നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലണമെന്ന ട്വീറ്റിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 15 നാണ് രംഗോലി കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയത്. വ്യാഴാഴ്ച ട്വിറ്റര്‍ അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തബ് ലീഗി ജമാഅത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് സംബന്ധിച്ചായിരുന്നു വിദ്വേഷ പോസ്റ്റ്

രംഗോലി ചന്ദേലിന്റെ വിവാദ ട്വീറ്റ്

ഒരു ജമാഅത്ത്കാരന്‍ കൊറോണ ബാധിച്ച് മരിച്ചു. അയാളുടെ കുടുംബത്തെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരെയും പൊലീസുകാരെയും അവര്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.ഈ മുല്ലമാരെയും മതേതര മാധ്യമങ്ങളെയും നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലണം.ചരിത്രം നമ്മെ നാസികളെന്ന് വിളിച്ചേക്കാം.അത് ആര് നോക്കുന്നു. വ്യാജ പ്രതിച്ഛായയേക്കാള്‍ ജീവനാണ് പ്രധാന്യം.

'മുല്ലമാരെയും മാധ്യമപ്രവര്‍ത്തകരെയും വെടിവെച്ചുകൊല്ലണം'; വിദ്വേഷ പരാമര്‍ശത്തില്‍ കങ്കണയുടെ സഹോദരിയുടെ അക്കൗണ്ടിന് ട്വിറ്ററിന്റെ പൂട്ട്
'സര്‍ക്കാര്‍ ചിന്തിച്ച് ചെലവഴിക്കണം, ദരിദ്രരോട് ലുബ്ധ് കാട്ടരുത്'; അമര്‍ത്യസെന്‍,അഭിജീത് ബാനര്‍ജി,രഘുറാം രാജന്‍ എന്നിവര്‍ പറയുന്നു

രണ്ടായിരത്തിലേറെ ഷെയറും എണ്ണായിരത്തോളം ലൈക്കുകളുമാണ് വിദ്വേഷ ട്വീറ്റിന് കിട്ടിയത്. എന്നാല്‍ ചലച്ചിത്രമേഖലയില്‍ നിന്നടക്കമുള്ളവര്‍, സാമുദായികവിഭജനമുണ്ടാക്കുന്ന ചന്ദേലിന്റെ പോസ്റ്റിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പ്രമുഖ ആഭരണ ഡിസൈനര്‍ ഫറ ഖാന്‍,സംവിധായിക റീമ കാഗ്ടി, ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട, നടി കുബ്ര സേട്ട്, മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദി തുടങ്ങി നിരവധി പേര്‍ പൊലീസിനോടും ട്വിറ്ററിനോടും നടപടിയാവശ്യപ്പെട്ടു.പിന്നാലെയാണ് 95,000 പിന്‍ഗാമികളുള്ള രംഗോലിയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിയമാവലി ലംഘിച്ചതിനെ തുടര്‍ന്നാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കി നരേന്ദ്രമോദി തന്നെ തുടര്‍ന്ന് ഭരിക്കുന്നതരത്തില്‍ ക്രമീകരണമുണ്ടാക്കണമെന്ന് ഇവര്‍ ഇക്കഴിഞ്ഞയിടെ ആവശ്യപ്പെട്ടിരുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in