ഇന്ത്യയെ രക്ഷിക്കാൻ ട്വിറ്റർ സിഇഒയുടെ സംഭാവന ആർ.എസ്.എസ് അനുകൂല സംഘടനയ്ക്ക്; ജാക്ക് ഡോർസി വീണ്ടും വിവാദത്തിൽ

ഇന്ത്യയെ രക്ഷിക്കാൻ ട്വിറ്റർ സിഇഒയുടെ സംഭാവന ആർ.എസ്.എസ് അനുകൂല സംഘടനയ്ക്ക്; ജാക്ക് ഡോർസി വീണ്ടും വിവാദത്തിൽ

ന്യൂദൽ​ഹി: ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്ത 110 കോടിയെ ചൊല്ലി വിവാദം.

മൂന്ന് എൻ.ജി.ഒകൾക്കായാണ് ജാക്ക് ഡോർസി ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രർത്തനങ്ങൾക്കായി തുക സംഭാവന ചെയ്തത്. ഇതിൽ ജാക്ക് ഡോർസി തെരഞ്ഞെടുത്ത സേവ ഇന്റർനാഷണൽ എന്ന എൻ.ജി.ഒ ഇന്ത്യയിലെ ആർ.എസ്.എസ് അം​ഗീകൃത സംഘടനയായ സേവഭാരതിയുടെ അമേരിക്കൻ രൂപമാണ് എന്ന് കാണിച്ചാണ് ജാക്ക് ഡോർസിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.

സേവ ഇന്റർനാഷണൽ ഹിന്ദു വിശ്വാസത്തിൽ അധിഷ്ടിതമായി പ്രവർത്തിക്കുന്ന മാനുഷിക സംഘടനയാണെന്ന് ജാക്ക് ഡോർസി പറയുന്നു. ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ ഇന്റർനാഷണൽ ഇതുവരെ 7 മില്ല്യൺ യു.എസ് ഡോളർ ഇന്ത്യയുടെ കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു എന്നാണ് റിപ്പോർട്ടുകൾ.

2.5 മില്ല്യൺ യു.എസ് ഡോളറാണ് ജാക്ക് ഡോർസി സേവ ഇന്റർനാഷണലിന് നൽകിയിരിക്കുന്നത്. ഇതിന് നന്ദി അറിയിച്ചു സേവ ഇന്റർനാഷണൽ ഭാരവാഹികളും മുന്നോട്ട് വന്നിരുന്നു. കെയർ, എയിഡ് ഇന്ത്യ, എന്നീ എൻ.ജി.ഒകൾക്കും ജാക്ക് ഡോർസി സംഭാവന നൽകിയിട്ടുണ്ട്.

ആർ.എസ്.എസ് അനുകൂല സംഘടനയ്ക്ക് സംഭാവന നൽകിയ ജാക്ക് ഡോർസിക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്.

നേരത്തെ വിശ്വഹിന്ദു പരിഷത്തുള്‍പ്പെടെ അഞ്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്ക് കോടികള്‍ കൊവിഡ് സഹായ പാക്കേജായി നല്‍കി അമേരിക്കയുടെ നടപടിക്കെതിരെയും വിമർശനം ഉയർന്നിരുന്നു.

മസാചുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിനായിരുന്നു ഫെഡറല്‍ ഏജന്‍സിയുടെ സഹായം ലഭിച്ചത്. 150,000 ഡോളറാണ് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയ്ക്ക് ലഭിച്ചത്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയാണ് വിശ്വഹിന്ദു പരിഷത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in