അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റര്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം; കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച് ട്വിറ്റര്‍
Published on

ചില ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റര്‍ ഇന്ത്യ. ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗമാണ് എന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ട്വിറ്റര്‍ ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. ട്വീറ്റ് നടത്തിയവര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗത്തിന്റെ അവസാനത്തിലെ ഏപ്രില്‍ മാസത്തില്‍ 52 ട്വീറ്റുകള്‍ സര്‍ക്കാരിന്റെ ആവശ്യപ്രകാരം നീക്കം ചെയ്തിരുന്നു. കേന്ദ്രത്തെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ വ്യാജ വാര്‍ത്ത എന്ന പേരിലാണ് ഒട്ടുമിക്ക ട്വീറ്റുകളും എടുത്തുമാറ്റിയത്.

കര്‍ഷക സമരത്തിന്റെ കാലത്തും ട്വിറ്റര്‍ നിരവധി ട്വീറ്റുകള്‍ കേന്ദ്ര നിര്‍ദേശ പ്രകാരം ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in