'സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചു, യു.ഡി.എഫ് നേരിട്ടുതന്നെ സമീപിച്ചു', ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സാബു എം. ജേക്കബ്

'സഖ്യത്തിനായി മൂന്ന് മുന്നണികളും സമീപിച്ചു, യു.ഡി.എഫ് നേരിട്ടുതന്നെ സമീപിച്ചു', ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സാബു എം. ജേക്കബ്

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ട്വന്റി ട്വന്റിയുമായി സഖ്യമുണ്ടാക്കാന്‍ മൂന്ന് മുന്നണികളും സമീപിച്ചതായി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. സഖ്യത്തിനായി യു.ഡി.എഫ് നേരിട്ട് തന്നെ സമീപിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും സാബു എം.ജേക്കബ് മീഡിയ വണ്ണിനോട് പറഞ്ഞു.

കുന്നത്ത് നാട് മണ്ഡലത്തില്‍ ജയസാധ്യതയുണ്ട്. ഉയര്‍ന്ന യോഗ്യതയുള്ളവരെ മാത്രമേ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കൂവെന്നും സാബു പറഞ്ഞു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍ എം.എല്‍.എയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം മുന്നണിധാരണ ചര്‍ച്ചയ്ക്കായി സാബു എം ജേക്കബിനെ സമീപിച്ചതായി നേരത്തെതന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തദ്ദേശതെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിന് പുറമെ നാല് പഞ്ചായത്തുകളില്‍ കൂടി ട്വന്റി ട്വന്റി അധികാരം സ്വന്തമാക്കിയിരുന്നു. കിഴക്കമ്പലത്തിലും ഐക്കരനാടിനും പുറമേ മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റകക്ഷി ട്വന്റി ട്വന്റിയായിരുന്നു.

Twenty Twenty Sabu M Jacob About Assembly Election

Related Stories

No stories found.
logo
The Cue
www.thecue.in