ഏറ്റവും കൂടുതല്‍ മലീനികരണമുണ്ടാക്കുന്നത് ചാനല്‍ ചര്‍ച്ചകള്‍; വിമര്‍ശിച്ച് സുപ്രീം കോടതി

ഏറ്റവും കൂടുതല്‍ മലീനികരണമുണ്ടാക്കുന്നത് ചാനല്‍ ചര്‍ച്ചകള്‍; വിമര്‍ശിച്ച് സുപ്രീം കോടതി

കോടതി വിഷയങ്ങളില്‍ നടത്തുന്ന ചര്‍ച്ചകളെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ടിവി വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളാണ് മറ്റാരേക്കാളും വിവാദങ്ങളുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു.

'' നിങ്ങള്‍ക്ക് ചില വിഷയങ്ങളില്‍ താത്പര്യമുണ്ടാകും. നിങ്ങള്‍ ഞങ്ങളെ നിരീക്ഷിക്കും എന്നിട്ടത് വിവാദമാക്കും. ബാക്കിയാകുന്നത് ബ്ലെയിം ഗെയിം മാത്രമായിരിക്കും,'' സുപ്രീം കോടതി പറഞ്ഞു.

'' ഏറ്റവും കൂടുതല്‍ മലീനീകരണമുണ്ടാക്കുന്നത് ചാനല്‍ ചര്‍ച്ചകളാണ്. എന്താണ് പ്രശ്‌നമെന്നോ എന്താണ് സംഭവിക്കുന്നതെന്നോ അവര്‍ക്ക് മനസിലാകില്ല. ഒരു ബന്ധവുമില്ലാത്തിടത്ത് നിന്ന് പ്രസ്താവനകള്‍ അടര്‍ത്തിയെടുക്കും. എല്ലാവര്‍ക്കും അവരുടേതായ ചില അജണ്ടകളുണ്ടാകും. ഞങ്ങള്‍ക്കതിലൊന്നും ചെയ്യാന്‍ കഴിയില്ല. ഒരു പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്,'' കോടതി പറഞ്ഞു.

ഡല്‍ഹിയിലെ വായു മലിനീകരണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിശദീകരണം. ദല്‍ഹി വായുമലീനീകരണത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആകില്ലെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്നാണ് ചിലര്‍ കര്‍ഷകരെ വിമര്‍ശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in