എച്ച് 1 ബി വിസ വിലക്കി അമേരിക്ക; ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടി

എച്ച് 1 ബി വിസ വിലക്കി അമേരിക്ക; ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടി

എച്ച് 1 ബി വിസ അടക്കം വിദേശികള്‍ക്കുള്ള വര്‍ക്ക് വിസകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക. പുതിയ കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡുകള്‍ മരവിപ്പിക്കാനും തീരുമാനമായി. ഈ വര്‍ഷം അവസാനം വരെ എച്ച് 1 ബി വിസയും വിദേശികള്‍ക്ക് നല്‍കുന്ന താല്‍കാലിക വര്‍ക്ക് വിസയും നല്‍കില്ല. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യന്‍ ഐടി മേഖലയില്‍ അടക്കം ജോലി ചെയ്യുന്നവരെ ഈ തീരുമാനം ദോഷകരമായി ബാധിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന വിദേശികളെ തീരുമാനം ബാധിക്കില്ല. തിങ്കളാഴ്ചയാണ് വിസനിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഔദ്യോഗിക പ്രഖ്യാപനം വന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ വംശജരെ സഹായിക്കാനാണ് നിയന്ത്രണങ്ങളെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അഞ്ച് ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ ഇതോടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ലഭിക്കും.

എച്ച് 1 ബി വിസ വിലക്കി അമേരിക്ക; ഇന്ത്യന്‍ ഐടി മേഖലയ്ക്ക് തിരിച്ചടി
ഇന്ധനവില കുതിക്കുന്നു; ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയും കൂട്ടി

ട്രംപിന്റെ തീരുമാനത്തിനെതിരെ പല മേഖലകളില്‍ നിന്ന് എതിര്‍പ്പുയരുന്നുണ്ട്. സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് നടപടിയെന്നാണ് പ്രമുഖ ടെക് കമ്പനികളും, യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സുമടക്കം പ്രതികരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in