വാഴ്ത്തി 24 മണിക്കൂറിന് ശേഷം ട്രംപിന്റെ വിമര്‍ശനം; ‘പാകിസ്താനെതിരായ മോഡിയുടെ പ്രസ്താവന ആക്രമണോത്സുകം’

വാഴ്ത്തി 24 മണിക്കൂറിന് ശേഷം ട്രംപിന്റെ വിമര്‍ശനം; ‘പാകിസ്താനെതിരായ മോഡിയുടെ പ്രസ്താവന ആക്രമണോത്സുകം’

ഹൂസ്റ്റണിലെ 'ഹൗഡി മോഡി' ചടങ്ങില്‍ മോഡിയെ വാനോളം പുകഴ്ത്തി ഒരു ദിവസത്തിന് ശേഷം പിന്നാലേ മോഡിയ്ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക്കിസ്ഥാന്‍ തീവ്രവാദ കേന്ദ്രമായി മാറിയെന്ന മോഡിയുടെ പരാമര്‍ശം ട്രംപ് തള്ളി. ആക്രമണോത്സുക പ്രതികരണമാണ് മോഡി പാകിസ്താനെതിരെ നടത്തിയത്. മോഡി ഒരിക്കലും അങ്ങനെ പറയുമെന്ന് താന്‍ കരുതിയില്ലെന്നും ട്രംപ് പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ അദ്ദേഹത്തെ അടുത്തിരുത്തിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന.

ഞായറാഴ്ച്ച ഹൂസ്റ്റണില്‍ നടന്ന ചടങ്ങില്‍ അമ്പതിനായിത്തോളം ആളുകളെ സാക്ഷിയാക്കിയായിരുന്നു പാകിസ്താനെതിരായ മോഡിയുടെ തീവ്രവാദ പരാമര്‍ശം. ഭീകരതയെ പിന്തുണയ്ക്കുകയും ഭീകരര്‍ക്കു സുരക്ഷിതതാവളം ഒരുക്കുകയുമാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് മോഡി പറഞ്ഞു. അമേരിക്കയിലെ ട്രേഡ് സെന്റര്‍ അക്രമണമായാലും മുംബൈ ഭീകരാക്രമണമായാലും അതിന്റെ ആസൂത്രികരെ കണ്ടത്തിയത് എവിടെയാണ്? നിങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മൊത്തം അവരെയറിയാമെന്നും മോഡി പറയുകയുണ്ടായി.

വാഴ്ത്തി 24 മണിക്കൂറിന് ശേഷം ട്രംപിന്റെ വിമര്‍ശനം; ‘പാകിസ്താനെതിരായ മോഡിയുടെ പ്രസ്താവന ആക്രമണോത്സുകം’
‘വിവിപാറ്റ് ഇവിഎം തിരിമറി എളുപ്പമാക്കി’; ഇലക്ഷന്‍ കമ്മീഷന്റെ വാദങ്ങള്‍ തള്ളി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനോടുള്ള അഭിപ്രായ വ്യത്യാസവും ട്രംപ് ആവര്‍ത്തിച്ചു. കശ്മീര്‍ ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്നും മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും ഹൗഡി മോഡിയില്‍ ട്രംപിനെ സാക്ഷിയാക്കി മോഡി പ്രസ്താവിച്ചിരുന്നു. എന്നാല്‍ കശ്മീരിലേത് അന്താരാഷ്ട്ര വിഷയമാണെന്ന ധ്വനിയോടെയാണ് ട്രംപിന്റെ പുതിയ അഭിപ്രായ പ്രകടനം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനിമിടയില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. പാക്കിസ്ഥാനെ വിശ്വാസമാണ്. കശ്മീരില്‍ എല്ലാവരും നന്നായിരിക്കുന്നതു കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വാഴ്ത്തി 24 മണിക്കൂറിന് ശേഷം ട്രംപിന്റെ വിമര്‍ശനം; ‘പാകിസ്താനെതിരായ മോഡിയുടെ പ്രസ്താവന ആക്രമണോത്സുകം’
ചിന്‍മയാനന്ദിന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; നടപടി കോടതിയിലേക്കുള്ള യാത്രാമധ്യേ 

ഹൗഡി മോഡി പരിപാടി അരങ്ങേറിയ ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തിന് മുമ്പില്‍ മോഡിക്കെതിരെ 'അഡിയോസ് മോഡി' പ്രതിഷേധമുണ്ടായിരുന്നു. ആയിരക്കണക്കിനാളുകളാണ് മോഡി വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടിയത്. ''യഥാര്‍ഥ ഹിന്ദുക്കള്‍ ആള്‍ക്കൂട്ടകൊല നടത്തില്ല. ഹിന്ദുയിസം യഥാര്‍ഥമാണ്. ഹിന്ദുത്വം വ്യാജമാണ്'' തുടങ്ങിയ പോസ്റ്ററുകളൂം ഹൗഡി മോഡിയെ പരിഹസിക്കുന്ന 'റൗഡി മോഡി' പ്ലക്കാര്‍ഡും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഹിന്ദു തീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ഹൈന്ദവതയെ മറയാക്കാന്‍ അനുവദിക്കില്ലെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ സ്ഥാപകരിലൊരാളായ സുനിത വിശ്വനാഥ് പ്രതികരിച്ചു.

വാഴ്ത്തി 24 മണിക്കൂറിന് ശേഷം ട്രംപിന്റെ വിമര്‍ശനം; ‘പാകിസ്താനെതിരായ മോഡിയുടെ പ്രസ്താവന ആക്രമണോത്സുകം’
‘ഹിന്ദുക്കളാരും രാജ്യം വിടേണ്ടിവരില്ല’; പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ആര്‍എസ്എസ് മേധാവി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് മോദിക്ക് കയ്യടി ലഭിക്കാനുള്ള വേലയായിരുന്നെന്നും വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരവേദി മാത്രമായിരുന്നു ട്രംപിനെന്നും ഹഫ്‌പോസ്റ്റ് വിമര്‍ശിച്ചു. പ്രതിഷേധത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അവഗണിച്ചപ്പോള്‍ സിഎന്‍എന്‍ ഉള്‍പ്പടെയുള്ള യു.എസ് മാധ്യമങ്ങള്‍ മികച്ച കവറേജ് നല്‍കിയിരുന്നു. മോഡിയേയും ട്രംപിനേയും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്ന് പരിഹസിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

logo
The Cue
www.thecue.in