ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി; റെയില്‍വേ സ്‌റ്റേഷനിലെ ഭക്ഷണ വിലയും വര്‍ധിപ്പിച്ചു

ട്രെയിന്‍ യാത്രാനിരക്ക് കൂട്ടി; റെയില്‍വേ സ്‌റ്റേഷനിലെ ഭക്ഷണ വിലയും വര്‍ധിപ്പിച്ചു

Published on

പുതുവര്‍ഷത്തില്‍ റെയില്‍വേ യാത്രാനിരക്ക് കൂട്ടി. അടിസ്ഥാന നിരക്കിലാണ് വര്‍ധന. ഒരു രൂപ നാല്പത് പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇന്നുമുതലെടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് പുതിയ നിരക്ക്.

ഓര്‍ഡിനറി നോണ്‍ എസിയില്‍ കിലോമീറ്ററിന് ഒരു പൈസയും എസി ക്ലാസുകള്‍ക്ക് നാലു പൈസയും മെയില്‍-എക്‌സ്പ്രസുകളിലെ നോണ്‍ എസിയില്‍ രണ്ട് പൈസയും കൂട്ടി.

നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് അധികതുക നല്‍കേണ്ടതില്ലെന്ന് റെയില്‍വേ അറിയിച്ചു. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലും നിരക്ക് വര്‍ധനയുണ്ട്. സീസണ്‍ ടിക്കറ്റുകളെ ഇത് ബാധിക്കില്ല.

2014-15ലാണ് യാത്രാക്കൂലി അവസാനമായി കൂട്ടിയത്. റെയില്‍വേയിലെ വികസന പദ്ധതികളും ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയതും നിരക്ക് കൂട്ടുന്നതിന് കാരണമായി റെയില്‍വേ പറയുന്നു. ചരക്കുനീക്ക നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

റെയില്‍വേ സ്റ്റേഷനുകളിലെ റസ്റ്റോറന്റുകളിലെ ഭക്ഷണവിലയും വര്‍ധിപ്പിച്ചു. എക്‌സ്പ്രസിലെയും മെയിലിലെയും വിലയിലാണ് ഐആര്‍ടിസി റസ്‌റ്റോറന്റുകളില്‍ ഭക്ഷണം ലഭിക്കുക. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലെ ഭക്ഷണത്തിന്റെ വില ഉയര്‍ത്തിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in