വാഹന പരിശോധന: ഓണക്കാലത്ത് പിഴയില്ല; ബോധവത്കരണം മാത്രം
കടപ്പാട് ന്യൂസ് 18 

വാഹന പരിശോധന: ഓണക്കാലത്ത് പിഴയില്ല; ബോധവത്കരണം മാത്രം

ഓണക്കാലത്ത് മോട്ടോര്‍ വാഹന നിയമലംഘനത്തിന് ഓണക്കാലത്ത് പിഴ ഈടക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ ബോധവത്കരിക്കും. നിയമത്തില്‍ ഇളവ് തേടി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണക്കാലം കഴിയും വരെ കര്‍ശന വാഹന പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

വാഹന പരിശോധന: ഓണക്കാലത്ത് പിഴയില്ല; ബോധവത്കരണം മാത്രം
കുഞ്ഞ് റോഡില്‍ വീണത് വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള ഇടത്ത്; രക്ഷിതാക്കളറിയുന്നത് 50 കിലോ മീറ്റര്‍ പിന്നിട്ട് വീടെത്തിയപ്പോള്‍ 

മോട്ടോര്‍ ഭേദഗതി നിയമത്തില്‍ ഇളവ് തേടി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.നിയമോപദേശം തേടിയിട്ടുണ്ട്. ഭേദഗതി നടപ്പാക്കുന്നത് പുനപരിശോധിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. കേന്ദ്രനിയമമാണെങ്കിലും പിഴത്തുക അടയ്ക്കുന്ന ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ അനുമതിയുണ്ട്. ഇതായിരിക്കും കേരളം ഉപയോഗിക്കുക.

വാഹന പരിശോധന: ഓണക്കാലത്ത് പിഴയില്ല; ബോധവത്കരണം മാത്രം
സനലേട്ടനൊപ്പമുള്ള അടുത്ത സിനിമ എന്റെ സ്വപ്‌നം : ജോജു ജോര്‍ജ്

പിഴത്തുക നാല്പത് ശതമാനം കുറയ്ക്കുന്നത് സംബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്നത്. പിഴത്തുക പുതുക്കി നിശചയിച്ച് വിജ്ഞാപനമിറക്കിയിട്ടുണ്ട്. ബോധവത്കണത്തിനാണ് ഗതാഗത വകുപ്പ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in