പോലീസ് തലപ്പത്തേക്ക് തച്ചങ്കരി, ബെഹ്റ ഉപദേഷ്ടാവ് ആകുമെന്നും റിപ്പോർട്ടുകൾ

പോലീസ് തലപ്പത്തേക്ക് തച്ചങ്കരി, ബെഹ്റ ഉപദേഷ്ടാവ് ആകുമെന്നും റിപ്പോർട്ടുകൾ

ടോമിൻ ജെ. തച്ചങ്കരി സംസ്ഥാന പൊലീസ്​ മേധാവിയാവാൻ സാധ്യത. നിലവിലെ ഡിജിപി ലോക്​നാഥ്​ ബെഹ്​റ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ടോമിൻ ജെ. തച്ചങ്കരിയെ തൽസ്ഥാനത്തേയ്‌ക്ക്‌ നിയമിക്കുവാൻ ഉദ്ദേശിക്കുന്നത്. അനധികൃത സ്വത്ത്​ സമ്പാദകേസിൽ തച്ചങ്കരിക്കെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

സർക്കാർ തീരുമാനിച്ച ഡിജിപി സ്ഥാനത്തേക്കുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ഇപ്പോൾ കേന്ദ്രത്തിന്റെ മുന്നിലാണ്. ഈ വിഷയത്തിൽ കാല താമസം കൂടാതെ തന്നെ പട്ടിക കൈമാറുമെന്നാണ് റിപ്പോർട്ട്. ഡി.ജി.പി സ്ഥാനം ഒഴിയുന്ന ലോക്​നാഥ്​ ബെഹ്​റക്ക്​ സിയാൽ എം.ഡി സ്ഥാനമോ സംസ്ഥാന പൊലീസ്​ ഉപദേശക സ്ഥാനമോ നൽകാനും സാധ്യതയുണ്ട്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തച്ചങ്കരിക്കെതീരെ തുടരന്വേഷണം നടത്താനായിരുന്നു സർക്കാർ ഉത്തരവ് ഇട്ടിരുന്നത് . തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ തച്ചങ്കരിക്കെതിരെ തൃശൂർ വിജിലൻസ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുന്നത്. വിജിലൻസിന്‍റെ കണ്ടെത്തലുകള്‍ കേന്ദ്രസർക്കാരും പരിശോധിച്ച് അനുമതി നൽകിയ ശേഷമായിരുന്നു കുറ്റപത്രം നൽകിയത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ കണ്ടെത്തലുകള്‍ തെറ്റാണെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു ടോമിൻ ജെ തച്ചങ്കരി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in