ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.ഐ മധുസൂദനന്‍ എംഎല്‍എ; വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്ന് ആരോപണം

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.ഐ മധുസൂദനന്‍  എംഎല്‍എ; വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തുവെന്ന് ആരോപണം

അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പയ്യന്നുര്‍ എം.എല്‍.എ ടി.ഐ മധുസൂദനന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അഡ്വ. കെ. വിജയകുമാര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടര്‍, ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ , പി.ജി സുരേഷ് കുമാര്‍ , സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

പയ്യന്നൂര്‍ എം.എല്‍.എയായ ടി.ഐ മധുസൂദനന്‍ രക്തസാക്ഷിയായ ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി ശേഖരിച്ച ഫണ്ട് വെട്ടിച്ചു, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു, ചിട്ടി തട്ടിപ്പ് നടത്തി തുടങ്ങിയ ആരോപണം നിലനില്‍ക്കുന്നുവെന്നായിരുന്നു വാര്‍ത്ത. ഇതിനെതിരെയാണ് എം.എല്‍.എ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലില്‍ മുമ്പ് സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി പ്രേക്ഷകരെ അറിയിക്കുക, നോട്ടീസില്‍ പരാമര്‍ശിച്ച വാര്‍ത്തകള്‍ കളവായി പ്രസിദ്ധീകരിച്ചതാണ് എന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നും രേഖാമൂലം അറിയിക്കുക. മാനഹാനിക്ക് നഷ്ടപരിഹാരമായി 1 കോടി രൂപ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വക്കീല്‍ നോട്ടീസ്.

വ്യക്തിപരമായും രാഷ്ട്രീയമായും കുടുംബത്തെ തന്നെയും തകര്‍ക്കാനുള്ള വാര്‍ത്ത കൊടുത്തിട്ട് ഇതുവരെ ഏഷ്യാനെറ്റ് ന്യൂസ് തന്നോട് ഒരു പ്രതികരണവും തേടിയിട്ടില്ലെന്ന് ടി.ഐ മധുസൂദനന്‍ എം.എല്‍.എ പറഞ്ഞു.

എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

തുടര്‍ച്ചയായി കുറെ ദിവസങ്ങളായി പയ്യന്നൂരിലെ പാര്‍ട്ടിക്കെതിരെയും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയും ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീര്‍ത്തികരമായ വ്യാജ വാര്‍ത്തകള്‍ മൂലമുണ്ടായ മാനഹാനിയില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടര്‍, ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ , പി ജി സുരേഷ് കുമാര്‍ , സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ക്കാണ് പ്രശസ്ത അഭിഭാഷകന്‍ അഡ്വ: കെ വിജയകുമാര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് 30.04.2022 നും 02.05.2022 നും പ്രഭാത പരിപാടിയായ 'നമസ്‌തേ കേരള'ത്തിലും പിന്നീട് 07.05.2022ന് വാര്‍ത്താധിഷ്ഠിത പരിപാടിയായ കവര്‍ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങള്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നുണ്ടായ മാനഹാനിയില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലില്‍ മുമ്പ് സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി പ്രേക്ഷകരെ അറിയിക്കുക., നോട്ടീസില്‍ പരാമര്‍ശിച്ച വാര്‍ത്തകള്‍ കളവായി പ്രസിദ്ധീകരിച്ചതാണ് എന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നും രേഖാമൂലം അറിയിക്കുക. മാനഹാനിക്ക് നഷ്ടപരിഹാരമായി 1 കോടി രൂപ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വക്കീല്‍ നോട്ടീസ്.

Related Stories

No stories found.
logo
The Cue
www.thecue.in