നിലംപരിശായി താമര; തൃക്കാക്കരയില്‍ കെട്ടിവെച്ച കാശ് പോലും നഷ്ടമായി ബി.ജെ.പി

നിലംപരിശായി താമര; തൃക്കാക്കരയില്‍ കെട്ടിവെച്ച കാശ് പോലും നഷ്ടമായി ബി.ജെ.പി

സംസ്ഥാന നേതാവിനെ രംഗത്ത് ഇറക്കിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് ലഭിച്ചാല്‍ മാത്രമെ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കൂ. ബി.ജെ.പിക്ക് 9.57 ശതമാനം വോട്ടു മാത്രമാണ് നേടാനായത്. ആറിലൊന്ന് ശതമാനം വോട്ട് കിട്ടണമെങ്കില്‍ ബിജെപിക്ക് 22,558 വോട്ട് കിട്ടണമായിരുന്നു. എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് 12,957 വോട്ട് മാത്രമാണ് ലഭിച്ചത്.

തൃക്കാക്കരയില്‍ 2021ലും പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് കിട്ടിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 2526 വോട്ട് കുറവാണ്. യു.ഡി.എഫ് 53.76 ശതമാനം വോട്ട് നേടി. എല്‍.ഡി.എഫ് 35.28 ശതമാനവും.

ഉപതെരഞ്ഞെടുപ്പില്‍ ഒരു ബുത്തില്‍ പോലും ഒന്നാമത് എത്താന്‍ ബി.ജെ.പിക്കായില്ല. കഴിഞ്ഞ തവണ നാലു ബൂത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒന്നാമത് എത്തിയിരുന്നു.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയെങ്കിലും അതൊന്നും വോട്ടായില്ല. അവസാന ലാപ്‌സില്‍ വിദ്വേഷ പ്രസംഗസേില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കളത്തിലിറക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in