ഭിക്ഷയായ് വാങ്ങിയിരുന്നത് ഒരു രൂപ മാത്രം, ആര്‍ക്കും ശല്യമില്ലാതെ ജീവിച്ചു; യാചകന്റെ സംസ്‌കാരചടങ്ങിന് ആയിരങ്ങള്‍

ഭിക്ഷയായ് വാങ്ങിയിരുന്നത് ഒരു രൂപ മാത്രം, ആര്‍ക്കും ശല്യമില്ലാതെ ജീവിച്ചു; യാചകന്റെ സംസ്‌കാരചടങ്ങിന് ആയിരങ്ങള്‍

ഹുച്ച ബസ്യ എന്ന യാചകന്റെ മരണാനന്തരചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഭിഷ ചോദിച്ച് തെരുവില്‍ അലയാറുള്ള യുവാവിന്റെ സംസ്‌കാര ചടങ്ങിന് ആയിരങ്ങളാണ് എത്തിയത്. കര്‍ണാടകയിലെ ബല്ലാരി ജില്ലയിലുള്ള ഹദാഗളിയിലായിരുന്നു സംഭവം.

45കാരനായിരുന്ന ഹുച്ചാ ബാസിയയ്ക്ക് മാനസിക വൈകല്യവുമുണ്ടായിരുന്നു. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ കഴിഞ്ഞിരുന്ന യുവാവ്, ഒരു രൂപ മാത്രമാണ് ഭിക്ഷയായ് ആളുകളില്‍ നിന്ന് സ്വീകരിച്ചിരുന്നത്. അധിക പണം ആര് നല്‍കിയാലും വാങ്ങില്ല. കൂടുതല്‍ പണം നല്‍കിയാല്‍ ഒരു രൂപ മാത്രം എടുത്ത് ബാക്കി പണം തിരിതെ നല്‍കുമായിരുന്നു. ബാസിയയ്ക്ക് പണം നല്‍കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് നാട്ടുകാര്‍ക്കിടയില്‍ വിശ്വാസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാവരെയും അച്ഛന്‍ എന്ന അര്‍ത്ഥമുള്ള അപ്പാജി എന്നാണ് ബാസിയ വിളിച്ചിരുന്നത്.

നവംബര്‍ 12ന് ബസിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് ബാസിയ മരിച്ചത്. ബാസിയയെ അവസാനമായി കാണാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. നഗരത്തിലുടനീളം ബാനറുകള്‍ സ്ഥാപിക്കുകയും, വാദ്യമേളങ്ങളുമായി മൃതദേഹം വഹിച്ച് ഘോഷയാത്ര നടത്തുകയും, പൊതുദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in