തോട്ടപ്പള്ളി കരിമണല്‍ ഖനനം; പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം

തോട്ടപ്പള്ളി കരിമണല്‍ ഖനനം; പ്രതിഷേധക്കാര്‍ക്ക് പൊലീസിന്റെ ക്രൂര മര്‍ദ്ദനം

ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പൊലീസിന്റെ അതിക്രൂര മര്‍ദ്ദനം. പ്രായമായവരെ അടക്കം വളഞ്ഞിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കരിമണല്‍ ലോറികള്‍ തടഞ്ഞുവെന്ന് പറഞ്ഞാണ് പൊലീസിന്റെ അതിക്രൂര മര്‍ദ്ദനം.

കരിമണല്‍ ഖനനവിരുദ്ധ സമിതിയും ധീവരസഭ പല്ലന 68ാം നമ്പര്‍ കരയോഗവും ചേര്‍ന്നു വ്യാഴാഴ്ച നടത്തിയ 'പ്രതിഷേധ പൊങ്കാല' തടയാനെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തു തള്ളും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

കരിമണല്‍ ഖനനന്തിനെതിരെ ഒന്നരമാസമായി സമരം നടന്നുവരികയായിരുന്നു. അധികൃതര്‍ ഇതുവരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സമരക്കാര്‍ ലോറി തടഞ്ഞത്. ഇതിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പൊലീസാണ് പ്രായമായവരെ ഉള്‍പ്പെടെ അധിക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. ജനകീയ സമരത്തെ പൊലീസ് അതിക്രൂരമായി കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് രൂപപ്പെട്ടു വരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in