പൊതുപരിപാടികളില്‍ 50 പേരില്‍ കൂടരുത്; ഒമിക്രോണ്‍ വ്യാപനത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

പൊതുപരിപാടികളില്‍ 50 പേരില്‍ കൂടരുത്; ഒമിക്രോണ്‍ വ്യാപനത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

ഒമിക്രോണ്‍ കൂടുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തു ചേരലുകളും നിരോധിച്ചുകൊണ്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച ഇത്തരം യോഗങ്ങളുണ്ടെങ്കില്‍ അത് മാറ്റിവെക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോരിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചത്. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.

കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ അര്‍ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.

വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭാഗികമായി അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനം. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക.

Related Stories

No stories found.
logo
The Cue
www.thecue.in