സാലറി കട്ടിന് ഓര്‍ഡിനന്‍സ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സാലറി കട്ടിന് ഓര്‍ഡിനന്‍സ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ടിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ വേണ്ടെന്നും തീരുമാനമായി. അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവെക്കാനായിരുന്നു തീരുമാനം. എന്നാല്‍ അത് കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

കൊവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്നായിരുന്നു ഹൈക്കോടതി വിധി. എല്ലാവരുടെയും പിന്തുണ വേണ്ട സാഹചര്യമാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവുമാണ്. എന്നാല്‍ ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് കോടതി വിധിച്ചിരുന്നു.

സാലറി കട്ടിന് ഓര്‍ഡിനന്‍സ്; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ സുബൈദയ്ക്ക് അനീസിന്റെ വക അഞ്ച് ആടുകള്‍  

ഈ ഉത്തരവിനെ മറികടന്ന് സാലറി കട്ടിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഓര്‍ഡിനന്‍സാണ് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരിക. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in