രാജ്യദ്രാഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ദ ക്യൂ ക്ലബ് ഹൗസ് ചര്‍ച്ച

രാജ്യദ്രാഹക്കുറ്റം ചുമത്തി ഭീഷണിപ്പെടുത്താനാണ് ശ്രമം; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ദ ക്യൂ ക്ലബ് ഹൗസ് ചര്‍ച്ച

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് ജനതയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെന്ന് ദ ക്യൂ ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ എം.എ ആരിഫ്‌ എം.പി പറഞ്ഞു. 'ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ്, ലക്ഷദ്വീപ് പ്രതിഷേധത്തെ നിശബ്ദമാക്കാനോ?' എന്ന വിഷയത്തില്‍ ദ ക്യൂ ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള നിരവധി പേരും ദ്വീപില്‍ നിന്നുള്ള പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ലക്ഷദ്വീപ് വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ ഉള്‍പ്പെടെ കൊണ്ടുവരാന്‍ ശ്രമമുണ്ടാകുമെന്നും നിരുപാധികമായ പിന്തുണ നല്‍കി കേരളം ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കുമെന്നും എം.എ ആരിഫ്‌ എം.പി പറഞ്ഞു. ലക്ഷദ്വീപിന്റെ സംസ്‌കാരത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഐഷ സുല്‍ത്താനയെ ദ്വീപ് ജനത ചേര്‍ത്തു നിര്‍ത്തുമെന്നും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ദ ക്യൂ ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ പിന്തുണ ലക്ഷദ്വീപ് ജനതയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി ദ്വീപ് ജനതയോടൊപ്പം നില്‍ക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു.

മാധ്യമങ്ങള്‍ ലക്ഷദ്വീപ് വിഷയത്തെക്കുറിച്ച് നിരന്തരം സംസാരിക്കണമെന്നും മറ്റ് വിഷയങ്ങള്‍ വരുമ്പോള്‍ മാറ്റിനിര്‍ത്തരുതെന്നും കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം പറഞ്ഞു. നിഷാദ് റാവൂത്തര്‍, കെ.കെ ഷാഹിന, പി.വി ദിനേശ്, എം.എസ്.എഫ് നേതാവ് അഹമ്മദ് സജു, ധന്യ രാജേന്ദ്രന്‍, കെ.എം അഭിജിത്ത്, എന്‍.ഇ സുധീര്‍, വിനോദ് നാരായണന്‍, കെ.ജെ ജേക്കബ്, ്ദ്വീപില്‍ നിന്നുള്ള പ്രതിനിധിയായ ഷംസീര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in