അലനും താഹയും സിപിഎമ്മുകാര്‍, യുഎപിഎ പിന്‍വലിക്കാമെന്ന് പാര്‍ട്ടി ഉറപ്പു തന്നിരുന്നുവെന്ന് സഹോദരന്‍ ഇജാസ്

അലനും താഹയും സിപിഎമ്മുകാര്‍, യുഎപിഎ പിന്‍വലിക്കാമെന്ന് പാര്‍ട്ടി ഉറപ്പു തന്നിരുന്നുവെന്ന് സഹോദരന്‍ ഇജാസ്

താഹയ്ക്കും അലനും എതിരായ യുഎപിഎ കേസ് പിന്‍വലിക്കുമെന്ന് സിപിഐഎം ഉറപ്പുനല്‍കിയിരുന്നതായി സഹോദരന്‍ ഇജാസ്. ഇരുവരും പാര്‍ട്ടിക്കാരായിരുന്നു. എന്‍ഐഎ കേസ് ഏറ്റെടുക്കുന്നതില്‍ ആശങ്കയുണ്ട്. എന്‍ ഐ എ പോലൊരു ഏജന്‍സി ഏറ്റെടുത്താല്‍ വിചാരണ കൂടാതെ കുറേ കാലം ജയിലില്‍ കിടക്കും. അവരുടെ ഭാവി അവതാളത്തിലാകും. യുഎപിഎ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ തന്നെ യുഎപിഎ ചുമത്തുന്നതാണ് ഭീതിപ്പെടുത്തുന്നത്.

അലനും താഹയും സിപിഎമ്മുകാര്‍, യുഎപിഎ പിന്‍വലിക്കാമെന്ന് പാര്‍ട്ടി ഉറപ്പു തന്നിരുന്നുവെന്ന് സഹോദരന്‍ ഇജാസ്
പിണറായി സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് അലന്റെ അമ്മ, എന്ത് അടിസ്ഥാനത്തിലാണ് മാവോയിസ്‌റ്റെന്ന് വിളിച്ചത്

അലന്‍ ഷുഹൈബും താഹയും മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഞെട്ടിച്ചെന്നും ഇജാസ്. മനോരമ ന്യൂസിനോടാണ് ഇജാസിന്റെ പ്രതികരണം.

അറസ്റ്റിലായ അലന്‍ ഷുഹൈബും താഹയും സിപിഐഎം പ്രവര്‍ത്തകരല്ലെന്നും അവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ 2019 നവംബര്‍ രണ്ടിന് കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ 20,32,39 വകുപ്പുകളാണ് ചുമത്തിയത്. കേസ് എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. കൊച്ചി എന്‍.ഐ.എ സംഘമാണ് കേസ് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

താഹയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ലഘുലേഖ പൊലീസ് കൊണ്ടുവന്നതാണെന്ന് താഹയുടെ സഹോദരന്‍ ഇജാസ് ഹുസൈന്‍ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിപിഐഎമ്മിന്റെ പതാകയും ബാനറുകളുമാണ് മുറിയിലുണ്ടായിരുന്നതെന്നും അന്ന് ഇജാസ് മുറിയില്‍ നിന്ന് കൊടികള്‍ എടുത്ത് കാണിച്ച് ഇജാസ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in