ഗാസ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; 13കാരന് തലയ്ക്ക് വെടിയേറ്റു; 24 പലസ്തീനികള്‍ക്ക് പരിക്ക്

ഗാസ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; 13കാരന് തലയ്ക്ക് വെടിയേറ്റു; 24 പലസ്തീനികള്‍ക്ക് പരിക്ക്

ഗാസാ അതിര്‍ത്തിയില്‍ വീണ്ടും പലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷം. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരു കുട്ടിയടക്കം 24 പലസ്തീനികള്‍ക്ക് പരിക്കേറ്റു.

13 വയസ്സുകാരന് തലയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ചയാണ് വെടിവെപ്പിന് ആസ്പദമായ സംഭവം. 52 വര്‍ഷം മുമ്പ് നടന്ന മസ്ജിദുല്‍ അഖ്‌സ തീവെപ്പിന്റെ ഓര്‍മപുതുക്കി ഹമാസ് നടത്തിയ സമരത്തിന് നേരെയായിരുന്നു വെടിവെയ്‌പ്പെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള അതിര്‍ത്തിപ്രദേശത്ത് നൂറുകണക്കിന് പലസ്തീനികള്‍ സംഘടിച്ച് എത്തുകയും ഇസ്രായേല്‍ സൈന്യത്തിന് നേരെ കല്ലെറിയുകയും ചെയ്തതാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

13 വയസ്സുകാരനുള്‍പ്പെടെ വെടിയേറ്റ രണ്ട് പലസ്ഥീന്‍കാരുടെ നില ഗുരുതരമാണ്. ഗാസയുടെ തിരിച്ചടിക്ക് പിന്നാലെ ഒരു ഇസ്രായേല്‍ പട്ടാളക്കാരനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലസ്ഥീന്‍ ഇസ്രായേല്‍ സംഘര്‍ഷം നടന്ന് മാസങ്ങള്‍ കഴിയുന്നതിനിടെയാണ് ഗാസ അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് ഉണ്ടായിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in