'നെഞ്ചത്ത് വണ്ടി കയറ്റി കൊല്ല്’; സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് മുമ്പില്‍ കിടന്ന് കട ഉടമയുടെ പ്രതിഷേധം; പിന്തുണച്ച് ജനം

'നെഞ്ചത്ത് വണ്ടി കയറ്റി കൊല്ല്’; സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് മുമ്പില്‍ കിടന്ന് കട ഉടമയുടെ പ്രതിഷേധം; പിന്തുണച്ച് ജനം

ചായക്കട ഉടമക്ക് പിഴ ഈടാക്കാനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞ് നാട്ടുകാര്‍. വയനാട് വൈത്തിരി സ്വദേശി ബഷീര്‍ നടത്തുന്ന ചായക്കടക്ക് മുമ്പിലാണ് സംഭവം. ചായക്കടക്ക് മുമ്പില്‍ ആള്‍ക്കൂട്ടമുണ്ടെന്ന് ആരോപിച്ചായിരുന്നു സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ഈടാക്കാന്‍ ശ്രമിച്ചത്.

എന്നാൽ പിഴയടക്കാന്‍ വഴിയില്ലെന്നും ആളുകള്‍ കൂട്ടം കൂടി നിന്നിട്ടില്ലെന്നും ബഷീര്‍ അവകാശപ്പെട്ടു. അഥവാ കൂടി നിന്നെങ്കില്‍ തന്നെ അത് തന്റെ പ്രശ്‌നമല്ലെന്നും ബഷീര്‍ പറഞ്ഞു. അതോടെ സെക്ടറല്‍ മജിസ്‌ട്രേറ്റും ബഷീറും തമ്മില്‍ വാക്കേറ്റമുണ്ടായി. പിഴ അടയ്ക്കണമെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റ് ആവർത്തിച്ച് പറഞ്ഞതോടെയാണ് ബഷീര്‍ വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചത്.

കടം പെരുകി ആത്മഹത്യയുടെ വക്കിലാണെന്നും ഇതിലും ഭേദം നെഞ്ചത്ത് വണ്ടി കയറ്റി കൊല്ലുകയാണെന്നും ബഷീര്‍ വികാരനിർഭരമായി പറഞ്ഞു. ഇതോടെ ബഷീറിനെ പിന്തുണച്ച് ജനങ്ങളും എത്തിയതോടെ പിഴ ഒഴിവാക്കി സെക്ടറല്‍ മജിസ്‌ട്രേറ്റ് മടങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in