മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ; വിവാദ ട്വീറ്റുമായി തസ്ലീമ നസ്‌റീന്‍

മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ; വിവാദ ട്വീറ്റുമായി തസ്ലീമ നസ്‌റീന്‍

ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിവാദ ട്വീറ്റുമായി എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മത ഭ്രാന്ത് കണ്ട് ഞെട്ടിയേനെ എന്നാണ് തസ്ലീമ നസ്‌റീന്‍ ട്വീറ്റ് ചെയ്തത്.

'മുഹമ്മദ് നബി ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ലോകത്തെ മുസ്ലീം മതതീവ്രവാദികളുടെ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ?,' തസ്ലീമ നസ്‌റീന്‍ ട്വീറ്റ് ചെയ്തു.

തസ്ലീമ നസ്‌റീന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നൂപുര്‍ ശര്‍മയുടെ പ്രവാചകനെതിരായ ആരോപങ്ങളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ നൂപുര്‍ ശര്‍മയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടിയലാണ് വിവാദ തസ്ലീമ നസ്‌റീന്റെ വിവാദ പരാമര്‍ശം.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ പ്രവാചകനെതിരെ മോശമായി സംസാരിച്ചത്. ഇതിനെതിരെ പ്രതിഷേധം കനത്തതോടെ നൂപുര്‍ ശര്‍മയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

The Cue
www.thecue.in