'പുരോഗമനാശയമുള്ള ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് കരുതി'; പാക്കിസ്താനിയുമായുള്ള മലാലയുടെ വിവാഹം ഞെട്ടിച്ചുവെന്ന് തസ്ലീമ നസ്‌റിന്‍

'പുരോഗമനാശയമുള്ള ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് കരുതി'; പാക്കിസ്താനിയുമായുള്ള മലാലയുടെ വിവാഹം ഞെട്ടിച്ചുവെന്ന് തസ്ലീമ നസ്‌റിന്‍

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ്‌സായി ഒരു പാക്കിസ്താനിയെ വിവാഹം കഴിച്ചത് ഞെട്ടിച്ചുവെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. പുരോഗമന ആശയമുള്ള ഒരു ഇംഗ്ലീഷുകാരനുമായി മലാല പ്രണയത്തിലാകുമെന്നും, 30 വയസിന് മുമ്പ് വിവാഹമുണ്ടാകുമെന്ന് കരുതിയില്ലെന്നുമാണ് തസ്ലീമ നസ്‌റിന്‍ ട്വീറ്റ് ചെയ്തത്.

'മലാല ഒരു പാകിസ്താനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അവള്‍ക്ക് 24 വയസ് മാത്രമാണ് പ്രായം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ അവള്‍ പഠിക്കാന്‍ പോയതാണെന്ന് കരുതി. അവിടെ ഒരു സുന്ദരനായ പുരോഗമന ആശയമുള്ള ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നും ഞാന്‍ വിചാരിച്ചു. 30 വയസ്സിനുമുമ്പ് വിവാഹമുണ്ടാകുമെന്നും കരുതിയില്ല', തസ്ലീമ നസ്‌റിന്‍ കുറിച്ചു.

സ്ത്രീകള്‍ സാമ്പത്തികമായി സ്വന്ത്രരാകുന്നതിന് മുമ്പ് വിവാഹിതരാകരുതെന്ന് മറ്റൊരു ട്വീറ്റില്‍ അവര്‍ പറയുന്നു. പാക്കിസ്താന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ പാക്കിസ്താനില്‍ നിന്നുള്ള ഏറ്റവും വലിയ പുരോഗമനവാദിയായിരുന്നു. ജൂത യുവതിയുമായി പ്രണയത്തിലായ അദ്ദേഹം അവളെ മതം മാറ്റിയതും, പിന്നീട് അവരെ ഉപേക്ഷിച്ച് രണ്ട് തവണ വിവാഹം കഴിച്ചതും മറ്റൊരു ട്വീറ്റില്‍ തസ്ലിമ നസ്‌റിന്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കുമായുള്ള മലാലയുടെ വിവാഹം. വിവാഹ ചിത്രങ്ങള്‍ മലാല സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

'പുരോഗമനാശയമുള്ള ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് കരുതി'; പാക്കിസ്താനിയുമായുള്ള മലാലയുടെ വിവാഹം ഞെട്ടിച്ചുവെന്ന് തസ്ലീമ നസ്‌റിന്‍
നൊബേല്‍ പുരസ്‌കാര ജേതാവ് മലാല വിവാഹിതയായി; ബ്രിട്ടണിലെ വീട്ടില്‍ ലളിതമായി ചടങ്ങ്

Related Stories

No stories found.
logo
The Cue
www.thecue.in