‘കേരളത്തിലെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടാകും’ ; പിണറായിയുടെ കരുതലിന് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി  

‘കേരളത്തിലെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടാകും’ ; പിണറായിയുടെ കരുതലിന് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി  

Published on

തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്‌നേഹമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിക്കുന്നുവെന്നും പളനിസാമി വ്യക്തമാക്കി.

എടപ്പാടി പളനിസാമിയുടെ ട്വീറ്റ്

കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിക്കുന്നു. ഈ സൗഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.

 ‘കേരളത്തിലെ സഹോദരങ്ങള്‍ക്കൊപ്പമുണ്ടാകും’ ; പിണറായിയുടെ കരുതലിന് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി  
‘5% പേര്‍ ചെയ്യുന്നത് 95% പ്രവര്‍ത്തിക്കും’; മോദിയുടെ വെളിച്ചം തെളിയിക്കല്‍ ആഹ്വാനത്തില്‍ അശാസ്ത്രീയ വാദവുമായി പത്മശ്രീ ഡോക്ടര്‍ 

വെള്ളിയാഴ്ച കൊവിഡ് 19 അവലോകന യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തമിഴ്ജനതയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോയടക്കമാണ് പളനിസാമി ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടിലേക്കുള്ള അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചെന്നത് വ്യാജ വാര്‍ത്തയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തമിഴ്‌നാട്ടുകാര്‍ നമ്മുടെ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വാര്‍ത്താസമ്മേനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്

തമിഴ്‌നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു, അതുകൊണ്ട് കേരളം മണ്ണിട്ട് അതിര്‍ത്തി അടച്ചിരിക്കുന്നു എന്നൊരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. നമ്മള്‍ അങ്ങനെയൊരു ചിന്തയേ നടത്തിയിട്ടില്ല. നമ്മളോട് തൊട്ടുകിടക്കുന്ന അവരെ സഹോദരങ്ങളായാണ് കാണുന്നത്.

logo
The Cue
www.thecue.in