പാഠപുസ്തകങ്ങളില്‍ നിന്ന് ജാതിവാല്‍ വെട്ടി, ക്ഷേത്രങ്ങളില്‍ തമിഴിലും പ്രാര്‍ത്ഥന; പുതിയ തീരുമാനങ്ങളുമായി സ്റ്റാലിന്‍

പാഠപുസ്തകങ്ങളില്‍ നിന്ന് ജാതിവാല്‍ വെട്ടി, ക്ഷേത്രങ്ങളില്‍ തമിഴിലും പ്രാര്‍ത്ഥന; പുതിയ തീരുമാനങ്ങളുമായി സ്റ്റാലിന്‍

ചെന്നൈ: പാഠപുസ്തകങ്ങളില്‍ നിന്ന് പ്രമുഖ വ്യക്തികളുടെ പേരിനൊപ്പമുള്ള ജാതിവാല്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

ജാതിവാല്‍ നീക്കം ചെയ്ത് പേരിനൊപ്പം ഇനീഷ്യല്‍ മാത്രം ചേര്‍ക്കാനാണ് തീരുമാനം. കുട്ടികള്‍ പഠിക്കുന്ന പ്രശസ്തരുടെ പേരുകളുടെ കൂടെ ജാതി കൂടി കണ്ടാല്‍ അവരും ആ മാതൃക പിന്തുടരുമെന്നും ഇത് ജാതിചിന്ത ചെറുപ്പം മുതല്‍ തന്നെ കുട്ടികളുടെ ഉള്ളില്‍ വളരാന്‍ കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

പ്രസിദ്ധീകരണ വകുപ്പിന് തീരുമാനം നടപ്പിലാക്കാനുള്ള ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കൈമാറി.

തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ സംസ്‌കൃതത്തിന് പുറമെ തമിഴ് ഭാഷയില്‍ പ്രാര്‍ത്ഥന നടത്താമെന്നും സ്റ്റാലിന്‍ പറഞ്ഞു. പൂജാരിമാര്‍ക്ക് തമിഴില്‍ പ്രാര്‍ത്ഥനകള്‍ എങ്ങനെ നടത്താമെന്നതിനെക്കുറിച്ചുള്ള കോഴ്‌സ് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കിയ ശേഷം തമിഴ്ഭാഷാ പ്രാര്‍ത്ഥനയ്ക്കായി തെരഞ്ഞെടുക്കാനുള്ള അവസരം വിപുലീകരിക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in