'അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കണം'; ഇന്ത്യയ്ക്ക് താലിബാന്റെ കത്ത്

'അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കണം'; ഇന്ത്യയ്ക്ക് താലിബാന്റെ കത്ത്

ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് താലിബാന്റെ കത്ത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനാണ് കത്ത് ലഭിച്ചിരിക്കുന്നത്. കത്ത് വ്യോമയാന മന്ത്രാലയം പരിശോധിക്കുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അവകാശപ്പെടുന്ന താലിബാന്റെ കത്തില്‍ പൂര്‍ണസഹകരണവും വാഗ്ദാനം ചെയ്യുന്നുണ്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്ത ആഗസ്റ്റ് 15ന് ശേഷം ഇന്ത്യ കാബൂളിലേക്കുള്ള എല്ലാ വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്റെ കത്ത്. സെപ്റ്റംബര്‍ ഏഴ് എന്ന തിയതി രേഖപ്പെടുത്തിയിരിക്കുന്ന കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയായ അല്‍ഹാജ് ഹമീദുള്ള അഖുന്‍സാദയാണ്.

നിലവില്‍ പാക്കിസ്താനും ഇറാനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് വിമാനസര്‍വ്വീസുകള്‍ നടത്തുന്നത്. ഇതിന് പുറമെ യു.എ.ഇ, ഖത്തര്‍, ഉക്രൈന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in