സ്ത്രീകളുടെ ചിത്രങ്ങള്‍ നശിപ്പിച്ചും, വികൃതമാക്കിയും താലിബാന്‍; ബ്യൂട്ടിപാര്‍ലറുകള്‍ നശിപ്പിച്ചു, കാബൂള്‍ നഗരത്തിലെ കാഴ്ചകള്‍

സ്ത്രീകളുടെ ചിത്രങ്ങള്‍ നശിപ്പിച്ചും, വികൃതമാക്കിയും താലിബാന്‍; ബ്യൂട്ടിപാര്‍ലറുകള്‍ നശിപ്പിച്ചു, കാബൂള്‍ നഗരത്തിലെ കാഴ്ചകള്‍

കാബൂള്‍ നഗരത്തിലെ ബ്യൂട്ടിപാര്‍ലറകളില്‍ അടക്കം സ്ഥാപിച്ചിരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ നശിപ്പിച്ചും വികൃതമാക്കിയും താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ താലിബാന്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന്റെ കാഴ്ചയാണ് അനുദിനം രാജ്യത്ത് നിന്ന് പുറത്തുവരുന്നത്. ഞായറാഴ്ചയാണ് താലിബാന്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

ഇസ്ലാമിക നിയമം അനുസരിച്ച് വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും അടക്കമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കുമെന്നായിരുന്നു അധികാരത്തിലെത്തിയതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താലിബാന്‍ വക്താവ് വ്യക്തമാക്കിയത്. ആഗ്രഹിക്കുന്ന അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കുമെന്നും താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായാണ് താലിബാന്റെ പ്രവര്‍ത്തനമെന്നാണ് ഇപ്പോള്‍ രാജ്യത്ത് നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാപിക്കപ്പെട്ട നൂറുകണക്കിന് ബ്യൂട്ടിപാര്‍ലറുകളാണ് അടച്ചുപൂട്ടിയത്. കടകള്‍ക്ക് മുന്നിലുള്‍പ്പടെ സ്ഥാപിച്ചിരുന്ന പരസ്യങ്ങളിലും ബോര്‍ഡുകളിലുമുണ്ടായിരുന്നു സ്ത്രീകളുടെ മുഖം പെയിന്റ് ഉപയോഗിച്ച് മായ്ക്കുകയോ വികൃതമാക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്തിറങ്ങിയ സ്ത്രീകളെ ആയുധധാരികളായ താലിബാന്‍ സൈനികര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും, മുഖം മറയ്ക്കാത്ത വനിതയെ വെടിവെച്ചുകൊന്നുവെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in