ഇന്ത്യയുമായുള്ള ബന്ധം പ്രധാനം; വ്യാപാര-രാഷ്ട്രീയ ബന്ധങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍

ഇന്ത്യയുമായുള്ള ബന്ധം പ്രധാനം; വ്യാപാര-രാഷ്ട്രീയ ബന്ധങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍

ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് താലിബാന്‍. പഴയതുപോലെ ഇന്ത്യയുമായി സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര ബന്ധങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും ഖത്തറിലെ താലിബാന്‍ ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് നെക്‌സായ് പറഞ്ഞു.

എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയും അഫ്ഗാനിസ്ഥാനിലെ മില്ലി ടെലിവിഷനിലൂടെയുമാണ് പുറത്ത് വന്നത്. 46 മിനിറ്റുള്ള വീഡിയോ ശനിയാഴ്ചയാണ് പ്രക്ഷേപണം ചെയ്തത്.

ഇന്ത്യയുമായുള്ള ബന്ധത്തിന് ഉചിതമായ പ്രാധാന്യമാണ് താലിബാന്‍ നല്‍കുന്നത്. ഇന്ത്യയുമായി സഹകരിക്കുവാനും, ബന്ധം തുടരാനും തങ്ങള്‍ ആഗ്രഹിക്കുന്നതായും വീഡിയോയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in