യുഎപിഎ ചുമത്തി ജയിലിലടച്ച രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനാവശ്യപ്പെട്ടുള്ള സിപിഐഎമ്മിന്റെ പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ്. യുഎപിഎ ചുമത്തിയ തടവുകാരില്‍ അലനും താഹയും വരില്ലേയെന്ന് ടി സിദ്ദിഖ് ചോദിക്കുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ആഗസ്റ്റ് 20 മുതല്‍ 26 വരെയാണ് സിപിഐഎം അഖിലേന്ത്യാ പ്രതിഷേധ വാരം സംഘടിപ്പിക്കുന്നത്. യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലില്‍ അടച്ച് എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക, ഇഐഎ 2020 പിന്‍വലിക്കുക, ദളിതല്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുക, മുന്‍ സെമസ്റ്ററുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അവസാന വര്‍ഷ ബിരുദ- പിജി വിദ്യാര്‍ത്ഥികള്‍ക്ക് ബിദുദം നല്‍കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ആഗസ്റ്റ് 23ന് വൈകിട്ട് 4 മണി മുതല്‍ 4.30 വരെ സിപിഐഎം അംഗങ്ങളും അനുഭാവികളും പ്രവര്‍ത്തകരും വീട്ടുമുറ്റത്തും പാര്‍ട്ടിഓഫീസുകളിലും സത്യാഗ്രഹം സംഘടിപ്പിക്കാനും ആഹ്വാനമുണ്ട്.
ഒരു സമരം നടത്തുമ്പോള്‍ കുറച്ച് മാന്യത കാണിക്കണമെന്ന് പ്രതിഷേധവാരത്തെ വിമര്‍ശിച്ച് ടി സിദ്ദിഖ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അലനും താഹയും ഇതില്‍ പെടില്ലേയെന്നും ടി സിദ്ദിഖ് ചോദിക്കുന്നുണ്ട്.