'എച്ച്.ആര്‍.ഡി.എസ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സംഘടന', ആരോപണങ്ങളില്‍ രാഷ്ട്രീയ അജണ്ടയില്ല: സ്വപ്‌ന സുരേഷ്

'എച്ച്.ആര്‍.ഡി.എസ് സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സംഘടന', ആരോപണങ്ങളില്‍ രാഷ്ട്രീയ അജണ്ടയില്ല: സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന സുരേഷ്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്നും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട്.

ഇതിനു മുമ്പും ഇക്കാര്യങ്ങള്‍ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് നേരെ ഇപ്പോഴും ഭീഷണികളുണ്ടെന്നും സ്വപ്‌ന സുരേഷ് ആവര്‍ത്തിച്ചു. പി.സി ജോര്‍ജിനെ നേരിട്ട് പരിചയമില്ല. സരിത പല വാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും താന്‍ ഇടപെടുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കേസില്‍ ശരിയായ അന്വേഷണം നടക്കണമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

ആദ്യം മാധ്യമങ്ങളെ കണ്ടത് ശിവശങ്കറിന്റെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനാണ്. ഇപ്പോള്‍ രഹസ്യ മൊഴി കൊടുത്തത് സംബന്ധിച്ച കാര്യം പറയാനാണ് വന്നത്. പറയേണ്ട അവസരം വന്നതുകൊണ്ടാണ് പറയുന്നത്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ട്. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് കുഴപ്പമില്ല.

എച്ച്.ആര്‍.ഡി.എസ് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനാണ് എന്നെ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. താനും ഒരുപാട് ബുദ്ധിമുട്ടുകള്‍ സ്ത്രീയെന്ന നിലയില്‍ ജയിലില്‍ അനുഭവിച്ചിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. താന്‍ കേസിലെ പ്രതിയാണോ മറ്റോ നോക്കിയിട്ടല്ല സ്ഥാപനം ജോലി തന്നത്. 27 വര്‍ഷമായി എച്ച്.ആര്‍.ഡി.എസ് നിലനില്‍ക്കുന്നത് സത്യസന്ധമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. സംഘപരിവാര്‍ എന്ന് പറയാന്‍ പോലും തനിക്ക് അറിയില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

തനിക്ക് ആശയവിനിമയം നടത്താനുള്ള അവകാശം പോലും നിഷേധിച്ചു. ജയില്‍ ഡി.ഐ.ജിക്കെതിരെയും സ്വപ്‌ന സുരേഷ് രംഗത്തെത്തി. ഡി.ഐ.ജി അജയകുമാറിനെതിരെയാണ് ആരോപണം. കേന്ദ്ര ഏജന്‍സുമായി ചേര്‍ന്ന് ഏത് അന്തേവാസി ഏത് അറ്റം വരെ പോയാലും റെഡി ആക്കും എന്ന് പറഞ്ഞതടക്കം മാനസിക പീഡനം നടത്തി. അജയകുമാര്‍ പറയുന്നതനുസരിച്ച് എഴുതിക്കൊടുക്കാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും സ്വപ്‌ന സുരേഷ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in