ഫോണ്‍ ഹാക്ക് ചെയ്തു, ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം; മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം

ഫോണ്‍ ഹാക്ക് ചെയ്തു, ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബം; മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും, തന്റെ ഫോണ്‍ ഒരിക്കല്‍ ഹാക്ക് ചെയ്തുവെന്ന് പ്രദീപ് പറഞ്ഞിരുന്നതായും അമ്മയും സഹോദരിയും പറഞ്ഞിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നേമം കാരയ്ക്കാമണ്ഡപം ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തിലാണ് എസ്.വി.പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡില്‍ വീഴുകയായിരുന്നുവെന്നും പിന്‍ഭാഗം ശരീരത്തിലൂടെ കയറിയിറങ്ങിയെന്നും പൊലീസ് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അപകടശേഷം നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇടിച്ചതെന്ന് കരുതുന്ന ലോറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാഹനം കണ്ടെത്താന്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടുന്നുണ്ട്. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in