മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണം; സമ്പര്‍ക്കപട്ടികയില്‍ കേരളത്തില്‍ നിന്നെത്തിയ ആളും

മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ ലക്ഷണം; സമ്പര്‍ക്കപട്ടികയില്‍ കേരളത്തില്‍ നിന്നെത്തിയ ആളും
Published on

മംഗളൂരുവില്‍ ഒരാള്‍ക്ക് നിപ രോഗ ലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

തനിക്ക് രോഗലക്ഷണമുണ്ട് ഇയാള്‍ തന്നെയാണ് ആരോഗ്യവകുപ്പിനെ വിളിച്ച് അറിയിച്ചത്. എന്നാല്‍ എല്ലാ ലക്ഷണങ്ങളുമില്ലെന്നും പനി മാത്രമാണ് ഉള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഗോവയിലേക്ക് അടുത്തിടെ ഇയാള്‍ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തില്‍ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി.

നിപ വൈറസ് ബാധിതനാകാനുള്ള സാധ്യത കുറവാണെന്നും, പരിശോധനാഫലം ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് മംഗളൂരുവിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Related Stories

No stories found.
logo
The Cue
www.thecue.in