സുശാന്ത് സിംഗിന്റെ മരണം : കുരുക്കിടാന്‍ ഉപയോഗിച്ച ഗൗണ്‍ ടെന്‍സില്‍ ടെസ്റ്റിംഗിന്

സുശാന്ത് സിംഗിന്റെ മരണം : കുരുക്കിടാന്‍ ഉപയോഗിച്ച ഗൗണ്‍ ടെന്‍സില്‍ ടെസ്റ്റിംഗിന്

സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക്. കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച തുണി ടെന്‍സില്‍ ടെസ്റ്റിംഗിന് വിധേയമാക്കും. ഇതിനായി ഫോറന്‍സിക് ലാബില്‍ അയച്ചു. സുശാന്ത് സിംഗിന്റെ ശരീരഭാരത്തെ താങ്ങാന്‍ ശേഷിയുള്ളതാണോ തുണിയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുശാന്തിന്റെ മരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കളി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. പച്ചനിറത്തിലുള്ള കോട്ടണ്‍ നൈറ്റ് ഗൗണില്‍ തൂങ്ങി ജീവനറ്റ നിലയിലായിരുന്നു 34 കാരനായ നടന്‍. 80 കിലോ ഭാരമായിരുന്നു സുശാന്തിന്. ഇത്രയും താങ്ങാന്‍ ശേഷിയുള്ളത് തന്നെയായിരുന്നോ തുണിയെന്ന് ടെന്‍സില്‍ ടെസ്റ്റിലൂടെ വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയുമ്പോള്‍ എത്ര ഭാരം വരെ തുണി കീറാതെ നില്‍ക്കുമെന്ന് പ്രസ്തുത പരിശോധനയിലൂടെ വ്യക്തമാകും. വരിഞ്ഞ് മുറുകിയതുമൂലം കഴുത്തിലുണ്ടായ അടയാളത്തിന്റെ സ്വഭാവം ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചിരുന്നു. ഒപ്പം ഗൗണിന്റെ ഉറപ്പുകൂടി പരിശോധിക്കുകയാണ് ലക്ഷ്യം. കഴുത്ത് വരിഞ്ഞുമുറുകയതിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സുശാന്ത് സിംഗിന്റെ മരണം : കുരുക്കിടാന്‍ ഉപയോഗിച്ച ഗൗണ്‍ ടെന്‍സില്‍ ടെസ്റ്റിംഗിന്
അന്ന് സുശാന്ത് നല്‍കിയ വാക്ക്, തിളങ്ങി നിന്ന സമയത്തെ ഡേറ്റ്; മുകേഷ് ഛബ്രയുടെ വാക്കുകള്‍

ജൂണ്‍ 14 നാണ് ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എന്നാല്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നില്ല. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ,ആന്തരാവയവ പരിശോധനയടക്കം നടത്തിയിട്ടുണ്ട്. എല്ലാ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ദൂരീകരിക്കുന്ന സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാലാണ് ഇത് ലഭ്യമാകാന്‍ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. നടന്റെ മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം മൊഴിയെടുപ്പിന്‌ എത്താന്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയോട് ബാന്ദ്ര പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ജൂലൈ 6 നാണ് ഇദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ തേടുക. സുശാന്തിനെ കേന്ദ്രകഥാപാത്രമാക്കി ബന്‍സാലി പദ്ധതിയിട്ടെങ്കിലും പിന്നീട് ഡേറ്റ് പ്രശ്‌നത്തില്‍ ഒരുമിച്ച് സിനിമ നടക്കാതെ പോയിരുന്നു. മറ്റൊരു നിര്‍മ്മാണ കമ്പനിയ്ക്കായിരുന്നു ഈ സമയത്ത് നടന്റെ ഡേറ്റ് ലഭിച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരായാനാണ് ബന്‍സാലിയെ വിളിപ്പിച്ചിരിക്കുന്നത്. നടന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമാ മേഖലയിലുള്ളവരും അടക്കം 29 പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in