ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത; ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ ബാര്‍കൗണ്‍സിലില്‍ സമര്‍പ്പിച്ചു

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത; ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ ബാര്‍കൗണ്‍സിലില്‍ സമര്‍പ്പിച്ചു

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത; ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ ബാര്‍കൗണ്‍സിലില്‍ സമര്‍പ്പിച്ചു

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ച് അതിജീവിത. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകര്‍പ്പും അനുബന്ധ രേഖകളുമാണ് ബാര്‍ കൗണ്‍സിലിന് കൈമാറിയത്.

അഭിഭാഷകര്‍ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാന്‍ നേരിട്ടിറങ്ങി എന്നതുമുള്‍പ്പെടെയുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ നിയമ വിരുദ്ധ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും, ഇതില്‍ അന്വേഷണം വേണമെന്നും കാണിച്ച് അതിജീവിത നേരത്തെ ബാര്‍കൗണ്‍സിലിനെ സമീപിച്ചിരുന്നു.

നടന്‍ ദിലീപിന്റെ അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് അതിജീവിത പരാതി നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

സാക്ഷികളെ മൊഴിമാറ്റാനും തെളിവുകള്‍ നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് അതിജീവിത പരാതിയില്‍ ആവശ്യപ്പെട്ടത്. ഇ മെയിലായി നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് അതിജീവിത രേഖാമൂലം പരാതി നല്‍കുകയായിരുന്നു.

നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ തെളിവുകളായി ഇതിനെ കാണണമെന്നാണ് അതിജീവിത ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in