'ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ കത്തില്ലാതെ അപേക്ഷ സ്വീകരിക്കില്ല'; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എം.പി

'ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ കത്തില്ലാതെ അപേക്ഷ സ്വീകരിക്കില്ല'; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എം.പി

ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരുന്നവരുടെ ആവശ്യങ്ങള്‍ മാത്രമേ താന്‍ നടപ്പിലാക്കി കൊടുക്കൂ എന്ന് സുരേഷ് ഗോപി എം.പി. അല്ലാതെ തന്റെ എം.പി ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

തന്റെ ഓഫീസിലേക്ക് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ വരാറുണ്ട്. അതില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ ശുപാര്‍ശ കത്ത് കൂടി ഉണ്ടാവാറുണ്ട്. ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്തില്ലാതെ വരുന്ന കത്തുകള്‍ സ്വീകരിക്കുന്നില്ലെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ ആറ്റിങ്ങലില്‍ നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗവും വിവാദമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത സ്ഥാനാര്‍ത്ഥികളെ മലിനം എന്നായിരുന്നു സുരേഷ് ഗോപി വിശേഷിപ്പിച്ചത്. അവരെ സ്ഥാനാര്‍ത്ഥികള്‍ എന്ന് പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in